മുംബൈ: മുകേഷ് അംബാനിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന ഭീഷണി ഫോണ്‍ കോള്‍ ലഭിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. മുംബൈയിലെ ബൊരിവാലിയില്‍നിന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. മുംബൈ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിടികൂടിയയാളെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.ഇന്ന് ഉച്ചയ്ക്ക് മുമ്പാണ് റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ വിളിച്ച അജ്ഞാതനായ ആൾ മുകേഷ് അംബാനിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയത്.
