തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വോട്ടിങ് പുരോഗമിക്കുന്നു. യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസും എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫും രാവിലെ തന്നെ വോട്ട് ചെയ്തു.ആകെ 1,96,805 വോട്ടർമാരാണ് മണ്ഡലത്തിൽ ഉളളത്. 1,01,530 പേർ വനിതകളാണ്. ഒരു ട്രാൻസ്ജെൻഡറുമുണ്ട്.
194 പ്രധാന ബൂത്തുകളും 75 അധിക ബൂത്തുകളുമാണ് സജ്ജീകരിച്ചിരിച്ചിരിക്കുന്നത്. 239 പ്രിസൈഡിങ്ങ് ഓഫിസർമാരെയും 717 പോളിങ് ഉദ്യോഗസ്ഥരെയുമാണ് ഉപതിരഞ്ഞെടുപ്പിനായി നിയോഗിച്ചിട്ടുള്ളത്. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.
പ്രശ്‌നബാധിത ബൂത്തുകളൊന്നുമില്ലെങ്കിലും മണ്ഡലത്തില്‍ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മഹാരാജാസ് കോളജിലാണ് സ്ട്രോങ്ങ് റൂം ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ ബൂത്തുകള്‍ വരുന്ന ഇടങ്ങളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരേയും പ്രത്യേക പൊലീസ് പട്രോളിങ് സംഘത്തേയും നിയോഗിച്ചു. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനവും ഉണ്ട്.
കേരള രാഷ്ട്രീയം ഇതുവരെ കാണാത്ത ഉപതെരഞ്ഞെടുപ്പ് ആവേശമാണ് തൃക്കാക്കരയില്‍ കണ്ടത്. യുഡിഎഫ് എംഎല്‍എ പി ടി തോമസ് അന്തരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസിനെ യുഡിഎഫ് കളത്തിലിറക്കിയപ്പോള്‍ ഹൃദയ ശസ്ത്രക്രിയ വിദ?ഗ്ധനായ ജോ ജോസഫിനെയാണ് എല്‍ഡിഎഫ് രം?ഗത്തിറക്കിയത്. മുതിര്‍ന്ന നേതാവ് എഎന്‍ രാധാകൃഷ്ണനെയാണ് ബിജെപി രം?ഗത്തിറക്കിയത്.