സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് ജാമ്യം

കൊച്ചി: നടി മഞ്ജു വാര്യര്‍ കൊടുത്ത പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് ജാമ്യം. ആലുവ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. സാമൂഹിക മാധ്യമങ്ങള്‍ വഴി അപമാനിക്കുകയും തന്നെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും ചെയ്തുവെന്ന മഞ്ജുവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.മഞ്ജു വാര്യരെ ഇഷ്ടമാണെന്നും അതിനാലാണ് പ്രണയാഭ്യര്‍ത്ഥന നടത്തിയത് എന്നും സനല്‍കുമാര്‍ ശശിധരന്‍ പൊലീസ് ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് മഞ്ജുവിന്റെ പരാതിയില്‍ സനല്‍ കുമാര്‍ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തത്. സനല്‍കുമാര്‍ ശശിധരന്‍ പ്രണായാഭ്യര്‍ത്ഥനയുമായി നിരന്തരം ശല്യപ്പെടുത്തിയതായി മഞ്ജു വാര്യരുടെ പരാതിയിലും ഉണ്ടായിരുന്നു.

spot_img

Related news

വിഎസിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില...

പ്രതിദിന പനിബാധിതരുടെ എണ്ണം പതിനായിരത്തിലേറെ; ഒരു മാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ചത് രണ്ടായിരത്തിനടുത്ത് ആളുകള്‍ക്ക്

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി കേസുകളില്‍ വര്‍ധന. പ്രതിദിന പനിബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്....

സംസ്ഥാനത്ത് മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് സാധാരണ മഴ തുടരും. വടക്കന്‍ കേരളത്തിലിന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്...

സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു; പവന് 840 രൂപ കൂടി

സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. പവന് ഇന്ന് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില...