വേങ്ങര: മലപ്പുറം വേങ്ങരയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചു. വേങ്ങര ഹൈസ്കൂള്‍ പരിസരത്തെ മന്തി ഹൗസാണ് അടപ്പിച്ചത്. ഹോട്ടലില്‍ നിന്ന്
ഭക്ഷം കഴിച്ച എട്ടു പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ പശ്ചാത്തലത്തിലാണ് നടപടി.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ എട്ടുപേരും ആശുപത്രിവിട്ടു. മന്തിയിലെ കോഴി ഇറച്ചിയില്‍ നിന്നാണ് വിഷബാധയുണ്ടായതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
രണ്ടു ദിവസം മുമ്പാണ് സംഭവം..