സ്ത്രീധനത്തെ വാഴ്ത്തി നഴ്‌സിങ് പാഠപുസ്തകം; വിമര്‍ശനം രൂക്ഷം

ന്യൂഡല്‍ഹി: സ്ത്രീധനത്തിന്റെ ‘നേട്ടങ്ങള്‍’ വിശദീകരിക്കുന്ന നഴ്‌സിങ് പാഠപുസ്തകത്തിനെതിരെ വ്യാപക പരാതി.ടി.കെ.ഇന്ദ്രാണി എഴുതിയ ‘ടെക്സ്റ്റ്ബുക് ഓഫ് സോഷ്യോളജി ഫോര്‍ നഴ്‌സസ്’ എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെയാണു രൂക്ഷ വിമര്‍ശനം. കാണാന്‍ ഭംഗിയില്ലാത്ത പെണ്‍കുട്ടികളെ നല്ല സ്ത്രീധനം നല്‍കിയാല്‍ വിവാഹം ചെയ്തയയ്ക്കാം എന്നതാണു സ്ത്രീധനത്തിന്റെ ഒരു നേട്ടമായി പുസ്തകത്തില്‍ പറയുന്നത്.ഫര്‍ണിച്ചര്‍, വാഹനങ്ങള്‍ ഉള്‍പ്പെടെ ലഭിക്കുന്നതിനും പുതിയ കുടുംബം സ്ഥാപിക്കുന്നതിനും സ്ത്രീധനം സഹായകമാണെന്നും വിശദീകരിക്കുന്നു. സ്ത്രീധനം വഴി രക്ഷിതാക്കളുടെ സ്വത്തില്‍ ഒരു ഭാഗം പെണ്‍കുട്ടികളില്‍ എത്തിച്ചേരുന്നുവെന്നും ഇതില്‍ പറയുന്നു. മാതാപിതാക്കള്‍ അവരുടെ പെണ്‍കുട്ടികള്‍ക്കു മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനു പിന്നിലും സ്ത്രീധനമാണെന്നാണു മറ്റൊരു പരാമര്‍ശം. പഠിച്ച കുട്ടികള്‍ക്കു സ്ത്രീധനം കുറച്ചു പഠിച്ച കുട്ടികള്‍ക്കു സ്ത്രീധനം കുറച്ചു നല്‍കിയാല്‍ മതിയെന്നതു നേട്ടമാണെന്ന് പുസ്തകത്തില്‍ പറയുന്നു.

കാണാന്‍ ഭംഗിയില്ലാത്ത പെണ്‍കുട്ടികള്‍ക്ക് പോലും ആകര്‍ഷകമായ സ്ത്രീധനം നല്‍കിയാല്‍ വരനെ കിട്ടുമെന്നത് ഉള്‍പ്പെടെയുള്ള തെറ്റായ സന്ദേശങ്ങളാണ് പാഠപുസ്തകം അക്കമിട്ട് നിരത്തുന്നത്. സ്ത്രീധനത്തിന്റെ ഭാരം പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ മേലുള്ളതിനാലാണ് പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ പഠിക്കാന്‍ സാധിക്കുന്നതെന്നും പാഠപുസ്തകം പറയുന്നു.

സ്ത്രീധനം എന്ന സ്ത്രീവിരുദ്ധമായ കീഴ്വഴക്കത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പാഠപുസ്തകം പെണ്‍കുട്ടികളില്‍ അപകര്‍ഷതാബോധം വളര്‍ത്തുന്നുവെന്നും സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു. രാജ്യസഭാ എംപിയായ പ്രിയങ്കാ ചതുര്‍വേദി ഉള്‍പ്പെടെയുള്ളവരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്

spot_img

Related news

രാജ്യം ജാഗ്രതയില്‍; 400 ലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി

പാകിസ്താന്‍ ഭീകരവാദികളുടെ കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

ഓപ്പറേഷന്‍ സിന്ദൂര്‍: കരുത്താര്‍ന്ന പെണ്‍ശബ്ദം, ആരാണ് സോഫിയയും വ്യോമികയും?

പുരുഷന്മാരെ തിരഞ്ഞുപിടിച്ചു കൊലപ്പെടുത്തിയ ഭീകരര്‍ കണ്ണീര്‍ കയത്തിലേക്ക് തള്ളിവിട്ടതിലൂടെ വിധവകളാക്കപ്പെട്ടവര്‍ക്ക് നീതി...

വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും; ഹര്‍ജികള്‍ മെയ് 15ന് പരിഗണിക്കാനായി മാറ്റി

വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും. ഹര്‍ജികള്‍ ഈ മാസം...

ജമ്മു കാശ്മീരില്‍ വാഹനാപകടത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു

ജമ്മു കാശ്മീരില്‍ വാഹനാപകടത്തില്‍ 3 സൈനികര്‍ മരിച്ചു. റംബാനില്‍ ആണ് അപകടം....

ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പുതിയ ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ...