കോണ്‍ഗ്രസിന് തിരിച്ചടി; പഞ്ചാബില്‍ തേരോട്ടം നടത്തി ആം ആദ്മി പാര്‍ട്ടി

കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍ പാര്‍ട്ടികളുടെ ഏറ്റവും പ്രമുഖ നേതാക്കള്‍ മത്സരിച്ച മണ്ഡലങ്ങളില്‍ അടക്കം തേരോട്ടം നടത്തി ആം ആദ്മി പാര്‍ട്ടി. ചിട്ടയായ പ്രവര്‍ത്തനവും പ്രചാരണവും ഒക്കെ കൃത്യമായി വോട്ട് ആക്കി മാറ്റാന്‍ ആപ്പിനായി എന്നാണ് വന്നുകൊണ്ടിരിക്കുന്ന ഫലങ്ങള്‍ നല്‍കുന്ന സൂചന.117 സീറ്റില്‍ 95 സീറ്റുകളിലും ആപ് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചുകഴിഞ്ഞു.കോണ്‍ഗ്രസ് 12 സീറ്റുകളിലേക്ക് ഒതുങ്ങി. അതേസമയം നിലവിലെ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ചരണ്‍ജിത്ത് ഛന്നി മത്സരിച്ച രണ്ട് സീറ്റിലും അദ്ദേഹം വളരെ പിന്നിലാണ്.

അതേസമയം ഭരണകക്ഷിയായ കോണ്‍ഗ്രസിന് ചരിത്രത്തില്‍ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണിത്. എക്‌സിറ്റ് പോളുകള്‍ ആം ആദ്മിക്കൊപ്പമായിരുന്നെങ്കിലും പ്രതീക്ഷയില്‍ തന്നെയായിരുന്നു കോണ്‍ഗ്രസ്. 2017ലും സമാനമായി പല എക്‌സിറ്റ് പോളുകളും ആം ആദ്മി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നു പ്രവചിച്ചിരുന്നു. പക്ഷേ അധികാരത്തിലെത്തിയത് കോണ്‍ഗ്രസായിരുന്നു. ഈ പ്രതീക്ഷകളെയെല്ലാം അപ്പാടെ തകിടം മറിച്ചുകൊണ്ടാണ് ആപ്പിന്റെ മുന്നേറ്റം. എല്ലാ റൗണ്ടിലും എഎപി സ്ഥാനാര്‍ഥികളുടെ ലീഡ് വര്‍ധിക്കുന്നതിനാല്‍ സംഗ്രൂര്‍, പട്യാല, ബര്‍ണാല എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ നിന്നും ചില കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മടങ്ങിപ്പോയിരുന്നു.

spot_img

Related news

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു; കനത്ത സുരക്ഷയില്‍ ഡല്‍ഹി

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു. തഹാവൂര്‍ റാണയുമായുള്ള പ്രത്യേക...

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു; പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി...

വഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലീം ലീഗ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി

വഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലീം ലീഗ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി. മൗലികാവകാശങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും...

വഖഫ് ബില്‍ പാസാക്കിയ ബി.ജെ.പിയുടെ അടുത്തലക്ഷ്യം കത്തോലിക്കാസഭയെന്ന് രാഹുല്‍ ഗാന്ധി

ആര്‍എസ്എസ് മുഖപത്രത്തില്‍ കത്തോലിക്കാ സഭയ്ക്ക് എതിരെ പ്രസിദ്ധീകരിച്ച ലേഖനം ആയുധമാക്കി പ്രതിപക്ഷം....

രാജ്യസഭയും കടന്ന് വഖഫ് ബില്‍; രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമാകും

ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയും കടന്ന് വഖഫ് നിയമ ഭേദഗതി ബില്‍. വോട്ടെടുപ്പില്‍...