യുക്രെയ്‌നില്‍ നിന്നുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ത്യക്കാര്‍ ഇന്നു നാട്ടിലെത്തും

യുക്രെയ്‌നില്‍ നിന്നുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ത്യക്കാര്‍ ഇന്നു നാട്ടിലെത്തും.എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളില്‍ റുമാനിയയില്‍നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കുമാണ് എത്തുക.കൂടുതല്‍ പേരെ യുക്രെയ്‌നിന്റെ അതിര്‍ത്തിയിലെത്തിക്കാന്‍ നടപടി പുരോഗമിക്കുകയാണ്. ഇതിനായി ശനിയാഴ്ച മുംബൈ
വിമാനത്താവളത്തില്‍നിന്ന് തിരിച്ച എയര്‍ ഇന്ത്യ വിമാനം റുമാനിയന്‍ തലസ്ഥാനമായ ബുക്കാറസ്റ്റില്‍ എത്തി.
എഐ1947 എന്ന വിമാനമാണ് ബുക്കാറസ്റ്റില്‍ എത്തിയത്. നാല് മണിയോടെ ആദ്യ ഇന്ത്യന്‍ സംഘം
ഡല്‍ഹിയില്‍ എത്തും. സംഘത്തില്‍ 17 മലയാളികള്‍ ഉള്‍പ്പെടെ 470 വിദ്യാര്‍ഥികളാണ് ഉള്ളത്. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്കും രക്ഷാദൗത്യത്തിന്റെ ഭാഗമായി വിമാന സര്‍വീസുകള്‍ നടത്തും. എംബസി നിര്‍ദേശം ലഭിക്കാതെ നിലവിലുള്ള സ്ഥലങ്ങളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു.അധികൃതരുടെ നിര്‍ദേശം ലഭിക്കാതെ അതിര്‍ത്തികളിലേക്കു വരരുത്. ജാഗ്രത തുടരണമെന്നും യുക്രെയ്‌നിലെ ഇന്ത്യന്‍ വ്യക്തമാക്കി.വിമാനച്ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. ഏകദേശം 1500 പേര്‍ ഇരുരാജ്യങ്ങളുടെയും അതിര്‍ത്തികളിലെത്തിയതായാണു വിവരം.

spot_img

Related news

ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് റിപ്പോര്‍ട്ട്

ദില്ലി: ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന്...

കവരപ്പേട്ടയിൽ‌ ട്രെയിനുകൾ കൂട്ടിയിടിച്ചു; 13 കോച്ചുകൾ പാളം തെറ്റി, 19 പേർക്ക് പരിക്ക്

ചെന്നൈ തിരുവള്ളൂർ കവരപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്ക്....

വിമാനം അടിയന്തരമായി തിരിച്ചിറക്കിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

ചെന്നൈ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി താഴെയിറക്കിയ സംഭവത്തിൽ ഡിജിസിഎ (ഡ​യ​റ​ക്ട​റേ​റ്റ്...

എണ്ണ വില കുതിക്കുന്നു; രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍

ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഡോളറിനെതിരെ 84.0525 എന്ന...

രത്തൻ ടാറ്റ അന്തരിച്ചു

വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ എമിരറ്റ്സുമായ രത്തൻ ടാറ്റ (86)...