ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 67കാരിയായ വീട്ടമ്മ മരിച്ചു

പാലക്കാട്: നെന്മാറയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു. ചാത്തമംഗലം വടക്കേക്കാട് ചെല്ലന്റെ ഭാര്യ സുഭദ്രയാണ് മരിച്ചത്. 67 വയസായിരുന്നു. ഇന്നലെ വൈകീട്ട് ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെയാവുകയും തുടർന്ന് കുഴഞ്ഞു വീഴുകയുമായിരുന്നു. അബോധാവസ്ഥയിൽ ആയ ഇവരെ ഉടൻ തന്നെ നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

spot_img

Related news

മരണത്തിലും മറ്റൊരാൾക്ക് ജീവന്റെ തുടിപ്പേകി 23-കാരൻ! കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് 50 മിനിറ്റിൽ ഹൃദയമെത്തിച്ച് എയർ ആംബുലൻസ്

സംസ്ഥാനത്ത് വീണ്ടുമൊരു അവയവദാന മാതൃക കൂടി. കണ്ണൂരിൽ വാഹനാപകടത്തിൽപ്പെട്ട് മസ്തിഷ്കമരണം സംഭവിച്ച...

തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു!

തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടക്ക് പാമ്പുകടിയേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ്...

വിനോദയാത്ര പോകാൻ മോഷണം! 75,000 രൂപയും 3 പവൻ സ്വർണ്ണവുമായി മുങ്ങി; 19-കാരനും രണ്ട് കൗമാരക്കാരും കാഞ്ഞിരപ്പള്ളിയിൽ പിടിയിൽ!

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വിനോദയാത്ര പോകാൻ മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ...