കെഎസ്ആര്‍ടിസി ബസില്‍ 17കാരന് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കന്‍ പിടിയില്‍

കെഎസ്ആര്‍ടിസി ബസില്‍ 17 വയസുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കന്‍ പിടിയില്‍. പത്തനംതിട്ട മൈലപ്ര സ്വദേശി പി കെ ഷിജു (42) ആണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ്സിലാണ് അതിക്രമം നടന്നത്. ബസ് അടൂര്‍ പിന്നിട്ടപ്പോഴാണ് വിദ്യാര്‍ഥിയെ ഷിജു ഉപദ്രവിച്ചത്. ആയൂരില്‍ നിന്ന് ബസില്‍ കയറി കോട്ടയത്തേക്ക് പോവുകയായിരുന്നു ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥി. അടൂരില്‍ നിന്നും ബസ്സില്‍ കയറിയ ഇയാള്‍ കുട്ടിക്കൊപ്പം ഒരേ സീറ്റിലാണ് ഇരുന്നത്.

ബസ് പുറപ്പെട്ട് കുറച്ചു കഴിഞ്ഞപ്പോള്‍ ഷിജു വിദ്യാര്‍ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ചെങ്ങന്നൂരിന് സമീപം വെച്ച് വിദ്യാര്‍ഥി ബഹളംവച്ചു. ഇതോടെ ബസില്‍ നിന്ന് ഓടി രക്ഷപെടാന്‍ ശ്രമിച്ച ഷിജുവിനെ ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് തടഞ്ഞുവെച്ച് തിരുവല്ല പൊലീസിന് കൈമാറുകയായിരുന്നു.

spot_img

Related news

ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 4,14,159...

പൊന്നാനി ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്‍ ലീഗ് നേതാവ് കെ എസ് ഹംസ ഇടത് സ്വതന്ത്രന്‍

പൊന്നാനി ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയായിമുസ്ലിം ലീഗ്...

വീട്ടിലിരുന്ന് പണം സമ്പാദിക്കാം, വ്യാജ ജോലി വാഗ്ദാനങ്ങളില്‍ വീഴരുത്; വീണ്ടും മുന്നറിയിപ്പുമായി കേരള പൊലീസ്

വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളില്‍...

ആറ്റുകാല്‍ പൊങ്കാല: ഞായറാഴ്ച മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് 25ന് മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചതായി റെയില്‍വേ.എറണാകുളം തിരുവനന്തപുരം...

സ്വര്‍ണവില കുറഞ്ഞു; 46,000ല്‍ താഴെ

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ...