സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 12 മാസത്തെ പ്രസവാവധി; പ്രഖ്യാപനവുമായി സിക്കിം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 12 മാസത്തെ പ്രസവാവധിയും ഒരു മാസത്തെ പിതൃത്വ അവധിയും നല്‍കുമെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ് അറിയിച്ചു. സിക്കിം സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് ഓഫിസേഴ്‌സ് അസോസിയേഷന്റെ (എസ്എസ്എസ്‌സിഎസ്ഒഎ) വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇതിനായി സര്‍വീസ് ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഈ ആനുകൂല്യം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ കുട്ടികളെയും കുടുംബത്തെയും നന്നായി പരിപാലിക്കാന്‍ സഹായിക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, വിശദാംശങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും അറിയിച്ചു. സിക്കിമിന്റെയും ജനങ്ങളുടെയും വളര്‍ച്ചയ്ക്കും വികസനത്തിനും കാര്യമായ സംഭാവന നല്‍കുന്ന ഉദ്യോഗസ്ഥര്‍ സംസ്ഥാന ഭരണത്തിന്റെ നട്ടെല്ലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മെറ്റേണിറ്റി ബെനഫിറ്റ് ആക്ട് 1961 അനുസരിച്ച്, ജോലി ചെയ്യുന്ന ഒരു സ്ത്രീക്ക് 6 മാസം അല്ലെങ്കില്‍ 26 ആഴ്ച ശമ്പളത്തോടെയുള്ള പ്രസവാവധിക്ക് അര്‍ഹതയുണ്ട്.

spot_img

Related news

ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് റിപ്പോര്‍ട്ട്

ദില്ലി: ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന്...

കവരപ്പേട്ടയിൽ‌ ട്രെയിനുകൾ കൂട്ടിയിടിച്ചു; 13 കോച്ചുകൾ പാളം തെറ്റി, 19 പേർക്ക് പരിക്ക്

ചെന്നൈ തിരുവള്ളൂർ കവരപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്ക്....

വിമാനം അടിയന്തരമായി തിരിച്ചിറക്കിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

ചെന്നൈ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി താഴെയിറക്കിയ സംഭവത്തിൽ ഡിജിസിഎ (ഡ​യ​റ​ക്ട​റേ​റ്റ്...

എണ്ണ വില കുതിക്കുന്നു; രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍

ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഡോളറിനെതിരെ 84.0525 എന്ന...

രത്തൻ ടാറ്റ അന്തരിച്ചു

വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ എമിരറ്റ്സുമായ രത്തൻ ടാറ്റ (86)...