ആള്‍മാറാട്ടം നടത്തി പണവും വാഹനങ്ങളും മോഷ്ടിക്കുന്ന യുവാവ് പിടിയില്‍

താനൂര്‍: ആള്‍മാറാട്ടം നടത്തി പണവും വാഹനങ്ങളും മോഷ്ടിക്കുന്ന യുവാവ് പിടിയില്‍. കൂട്ടായി പുതിയ വീട്ടില്‍ അബ്ദുല്‍ ജംഷിയാണ് (43) അറസ്റ്റിലായത്. പൊലീസ് സംഘം തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വലയിലായത്. മൂന്നാഴ്ച മുന്‍പ് മോര്യയിലെ സജീഷിന്റെ മോട്ടര്‍ബൈക്ക് റെയില്‍വേ സ്റ്റേഷനു സമീപത്തു നിന്ന് മോഷണം പോയിരുന്നു. തുടര്‍ന്ന് സിസിടിവികള്‍ പരിശോധിച്ചു അന്വേഷണവും ആരംഭിച്ചിരുന്നു. മാസ്‌ക് ധരിച്ചതിനാല്‍ മോഷ്ടാവിനെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല.

മോഷ്ടിച്ച ബൈക്ക് ചമ്രവട്ടത്ത് ടൂ വീലര്‍ വര്‍ക്ക് ഷോപ്പില്‍ ഏല്‍പിച്ചതായി കണ്ടെത്തി. 2023ല്‍ സമാന രീതിയിലുള്ള കുറ്റകൃത്യത്തിനു പാലക്കാട് കല്ലടിക്കോട്, ചാലിശ്ശേരി പൊലീസ് സ്റ്റേഷനുകളിലെ കേസുകളില്‍ ഉള്‍പ്പെട്ട് കോടതിയില്‍ നിന്ന് ജാമ്യത്തില്‍ ഇറങ്ങി മുങ്ങി നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ വാറന്റും നിലവിലുണ്ട്. പ്രതി പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒട്ടേറെ തട്ടിപ്പുകളും പണവുമായി കടന്നു കളയുന്ന ജംഷിയാണെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ താമസിച്ചു തട്ടിപ്പ് നടത്തിയ പ്രതിയെ കഴിഞ്ഞ ദിവസം കോഴിക്കോട് വച്ചാണ് അന്വേഷണസംഘം പിടികൂടിയത്. സംസാരിച്ച് ആളുകളെ വശീകരിക്കുന്നതില്‍ സമര്‍ഥനാണ് പ്രതി. വയനാട് ദുരിത മേഖലയിലെത്തി ഒറ്റപ്പെട്ടവരായ സ്ത്രീകള്‍ക്ക് വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയ കേസുകളും ഇയാളുടെ പേരിലുണ്ട്.

ഡിവൈഎസ്പി പി. പ്രമോദിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ ടോണി ജെ.മറ്റം, സബ് ഇന്‍സ്പെക്ടര്‍മാരായ എന്‍.ആര്‍ സുജിത്, പ്രമോദ്, എഎസ്‌ഐ സലേഷ്, സിപിഒമാരായ ബീജോയ്, വിപീഷ്, പ്രഭീഷ്, ലിബിന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

spot_img

Related news

കോട്ടക്കലിൽ ആബിദ് ഹുസൈൻ, മണ്ണാർക്കാട് ഷംസുദ്ദീൻ; സിറ്റിംഗ് സീറ്റുകൾ നിലനിർത്താൻ ലീഗിന്റെ പോരാളികൾ റെഡി!

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന...

തൃശ്ശൂരിൽ പൊലീസിനു നേരെ ഗുണ്ടാ ആക്രമണം; എസ്.ഐ അടക്കം നാല് പേർക്ക് പരുക്ക്

തൃശ്ശൂർ: മൂർക്കനിക്കരയിൽ പൊലീസിനു നേരെ ഗുണ്ടാ ആക്രമണം. ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ...

ഞായറാഴ്ചകളിൽ പള്ളിയിൽ പോകുന്ന നേരം നോക്കി മോഷണം; ട്രെയിൻ കയറിവരുന്ന തമിഴ്നാട് സ്വദേശി സ്റ്റീഫൻ പിടിയിൽ!

കോട്ടയം: ഞായറാഴ്ചകളില്‍ പുലര്‍ച്ചെ തീവണ്ടിയില്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെത്തും. വീട്ടുകാര്‍ പള്ളിയില്‍...

ഡോ. വന്ദനാ ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ; ആ കത്രികത്തുമ്പിലെ ക്രൂരതയ്ക്ക് വിധി വരുന്നു!

കൊല്ലം: ഡോക്ടർ വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം...

ഫാത്തിമ തഹ്ലിയയോ ടി.വി. ഇബ്രാഹിമോ? ലീഗ് ക്യാമ്പിൽ സ്ഥാനാർത്ഥി നിർണയം ക്ലൈമാക്സിലേക്ക്!

മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി നിര്‍ണയ യോഗത്തില്‍ നാടകീയ രംഗങ്ങള്‍. മൂന്ന്...