45 വയസ്സില്‍ താഴെ പ്രായമുള്ള വനിതകള്‍ക്ക് മഹ്‌റം(വിവാഹബന്ധം നിഷിദ്ധമായ പുരുഷന്) ഇല്ലാതെ തനിച്ച് ഉംറ നിര്‍വഹിക്കുന്നതിന് തടസ്സമില്ലെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഈ പ്രായത്തില്‍ താഴെയുള്ളവര്‍ക്ക് ഉംറ വിസ നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി. വനിതകള്‍ കൂട്ടമായോ അല്ലെങ്കില്‍ മഹ്‌റമിന്റെ കൂടെയോ വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ലെന്നും മന്ത്രാലയം വിശദീകരിച്ചു.
45 വയസ്സില്‍ താഴെയുള്ള വനിതകളെ മഹ്‌റം ഇല്ലാതെ ഉംറ ചെയ്യാന്‍ അനുവദിക്കുമോ എന്ന ചോദ്യത്തിനു മറുപടിയായാണ് ഹജ്ജ്-ഉംറ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.