മക്കള്‍ സംരക്ഷിച്ചാലും ഭാര്യക്ക് ജീവനാംശം നല്‍കണം: ഹൈക്കോടതി

മക്കള്‍ സംരക്ഷിക്കുന്നുവെന്ന കാരണത്താല്‍ മുന്‍ ഭാര്യക്ക് ജീവനാംശം നല്‍കണമെന്ന ബാധ്യതയില്‍നിന്ന് ഭര്‍ത്താവിന് ഒഴിയാനാകില്ലെന്ന് ഹൈക്കോടതി. മുന്‍ ഭാര്യക്കും അവിവാഹിതയായ മകള്‍ക്കും ജീവനാംശം നല്‍കാനുള്ള കുടുംബകോടതി ഉത്തരവിനെതിരെ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മുഹമ്മദാലി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സോഫി തോമസ്, ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

അവിവാഹിതയായ മകള്‍ക്കും തനിക്കും ജീവനാംശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഭാര്യ കുടുംബകോടതിയെ സമീപിച്ചത്. ക്രിമിനല്‍ നടപടി ചട്ടത്തിലെ 125–ാംവകുപ്പുപ്രകാരം ഭാവിയിലേക്കുള്ള ജീവനാംശം നല്‍കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. ഇതു പരിഗണിച്ച കുടുംബകോടതി 2017 ഫെബ്രുവരി 24 മുതല്‍ 2020 ഫെബ്രുവരി 24 വരെ കാലയളവിലെ ജീവനാംശമായി മാസം 4000 രൂപവീതം നല്‍കാന്‍ ഉത്തരവിട്ടു. 2020 ഫെബ്രുവരി 26 മുതല്‍ ശേഷിക്കുന്ന കാലത്തേക്കും 4000 രൂപവീതം ഇരുവര്‍ക്കും ജീവനാംശം നല്‍കാനും നിര്‍ദേശിച്ചിരുന്നു.

വിദേശത്ത് ജാേലിയുള്ള ആണ്‍മക്കള്‍ ഭാര്യയെ സംരക്ഷിക്കുന്നുണ്ടെന്നും അതിനാല്‍ ജീവനാംശം നല്‍കാനാകില്ലെന്നും കാണിച്ച് മുഹമ്മദാലി ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജിയും റിവിഷന്‍ പെറ്റീഷനും നല്‍കുകയായിരുന്നു. മക്കള്‍ സംരക്ഷണം നല്‍കുന്നതിനാല്‍ മുന്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കുടുംബകോടതി ഉത്തരവില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹര്‍ജികള്‍ തള്ളിയത്.

spot_img

Related news

വീട്ടിലെ ബെഡ് റൂമില്‍ വളര്‍ത്തിയ കഞ്ചാവ് പിടികൂടി

കൊല്ലം കരുനാഗപ്പള്ളിയില്‍ വീട്ടിലെ ബെഡ് റൂമില്‍ വളര്‍ത്തിയ കഞ്ചാവ് പിടികൂടി. കരുനാഗപ്പള്ളി...

ഫേസ്ബുക്കിലൂടെ തൃശൂര്‍ സ്വദേശിയുടെ 2 കോടി രൂപ തട്ടിയെടുത്ത നൈജീരിയന്‍ പൗരന്‍ പിടിയില്‍

ഫേസ്ബുക്കിലൂടെ തൃശൂര്‍ സ്വദേശിയുടെ രണ്ട് കോടിയോളം തട്ടിയ കേസില്‍ നൈജീരിയന്‍ പൗരന്‍...

ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

വയനാട് കേണിച്ചിറയില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കേളമംഗലം...

കണ്‍നിറയെ കണികണ്ട് മലയാളി; വിഷുപ്പുലരി ആഘോഷമാക്കി മലയാളികള്‍

നിറ സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും കണികണ്ട് മലയാളികള്‍. വിഷുപ്പുലരി കാര്‍ഷിക സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും...