വാട്‌സ്ആപ്പ് ഇനി കളര്‍ഫുള്‍; ചാറ്റ് തീമുകളും വാള്‍പേപ്പറും അവതരിപ്പിച്ചു

തിരുവനന്തപുരം: സമീപകാലത്ത് ഏറെ അപ്ഡേറ്റുകള്‍ കൊണ്ടുവന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. വീഡിയോ കോള്‍ ബാക്ക്ഗ്രൗണ്ട്, ഫില്‍ട്ടറുകള്‍, ഇവന്റ് ഷെഡ്യൂള്‍ അടക്കമുള്ള പുത്തന്‍ ഫീച്ചറുകള്‍ മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പിലേക്ക് വന്നിരുന്നു. ഇപ്പോള്‍ ചാറ്റ് തീമുകളും പശ്ചാത്തലവും മാറ്റാന്‍ കഴിയുന്ന ഫീച്ചറും വാട്‌സ്ആപ്പിലേക്ക് വന്നിരിക്കുകയാണ്. വൈകാതെ തന്നെ എല്ലാ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാകും.

വാട്സ്ആപ്പില്‍ മെറ്റ ചാറ്റ് തീമുകളും ചാറ്റ് ബാക്ക്ഗ്രൗണ്ടുകള്‍ക്കായി വാള്‍പേപ്പറുകളും അവതരിപ്പിച്ചു. പ്രീ-സെറ്റ് തീമുകള്‍ക്കും പശ്ചാത്തലങ്ങള്‍ക്കും പുറമെ ക്യാമറ റോളില്‍ നിന്ന് ഒരു ബാക്ക്ഗ്രൗണ്ട് തെരഞ്ഞെടുത്ത് ആഡ് ചെയ്യുകയുമാവാം. ഇനി മുതല്‍ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ചാറ്റ് തീമുകള്‍ ആഡ് ചെയ്ത് ചാറ്റ് എക്‌സ്പീരിയന്‍സ് കൂടുതല്‍ മികച്ചതാക്കാം. ഓരോ ചാറ്റിലും ഇത്തരത്തില്‍ വര്‍ണാഭമായ കളര്‍ പാറ്റേണില്‍ വാള്‍പേപ്പറുകള്‍ നല്‍കാനാകും. ഇത് വാട്‌സ്ആപ്പ് ചാറ്റ് ഇന്റഫേസ് കൂടുതല്‍ വ്യക്തിഗതമാക്കും. വാട്‌സ്ആപ്പ് നല്‍കുന്ന പ്രീ-സെറ്റ് കളര്‍ തീമുകള്‍ക്ക് പുറമെ ഉപയോക്താക്കളുടെ ആവശ്യമനുസരിച്ച് കസ്റ്റമൈസ്ഡ് കളര്‍തീമുകള്‍ നല്‍കാനും സാധിക്കും. നിലവില്‍ മെറ്റയുടെ തന്നെ ഇന്‍സ്റ്റഗ്രാമില്‍ ചാറ്റ് തീമുകള്‍ ലഭ്യമാണ്. എന്നാല്‍ ഉപയോക്താക്കളുടെ ആവശ്യമനുസരിച്ച് വളരെ കുറച്ച് പ്രീ-സെറ്റ് തീമുകളെ ഇന്‍സ്റ്റയിലുള്ളൂ.

വാട്സ്ആപ്പ് ചാറ്റ് തീം എങ്ങനെ മാറ്റാം?

ഇതിനായി ആദ്യം നിങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ വാട്‌സ്ആപ്പ് തുറക്കുക. ഇതിന് ശേഷം സെറ്റിംഗില്‍ പ്രവേശിച്ച് ചാറ്റ്‌സ് (Chats) എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇതിന് ശേഷം ഡിഫോള്‍ട്ട് ചാറ്റ് തീമില്‍ (Default Chat Theme) പ്രവേശിക്കുക. ഇനി നിങ്ങളുടെ ചാറ്റ് തീം ആവശ്യമനുസരിച്ച് കസ്റ്റമൈസ് ചെയ്യാവുന്നതാണ്.

spot_img

Related news

ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമിന് വെല്ലുവിളിയുയര്‍ത്തി ‘ഫ്‌ലാഷ്സ്’

മെറ്റയുടെ ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമിന് വെല്ലുവിളിയുയര്‍ത്തി ബ്ലൂസ്‌കൈ പുതിയൊരു...

ഇന്ത്യയില്‍ പുതിയ ഓഫീസ് തുറക്കാനൊരുങ്ങി മെറ്റ; എഐ രംഗത്ത് വന്‍ സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ പുതിയ ഓഫീസ് തുറന്ന് ഇന്ത്യയിലെ സാന്നിധ്യം വിപുലീകരിക്കാൻ ടെക്...

ഗൂഗിള്‍ പേയില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു; ബില്‍ പേയ്മെന്റുകള്‍ക്ക് ഇനി അധിക ചാര്‍ജ്

ഗൂഗിള്‍ പേയില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. ബില്‍ പേയ്മെന്റുകള്‍ക്ക് ഇനി മുതല്‍...

ചരിത്രത്തിലെ ഏറ്റവും വലിയ നടപടിയുമായി ആപ്പിള്‍; ആപ്പ് സ്റ്റോറില്‍ നിന്ന് 135,000 ആപ്പുകള്‍ നീക്കം ചെയ്തു

ചരിത്രത്തിലെ ഏറ്റവും വലിയ നടപടിയുമായി ആപ്പിള്‍. ആപ്പ് സ്റ്റോറില്‍ നിന്ന് ഒറ്റയടിക്ക്...

ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇനി ഡിസ്ലൈക്ക് ചെയ്യാം; ഇന്‍സ്റ്റഗ്രാം കമന്റ് സെക്ഷനില്‍ ഡിസ്ലൈക്ക് ബട്ടണും

പലപ്പോഴും ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകൾക്കടിയിൽ എത്തുന്ന ചില കമ്മന്റുകളൊന്ന് ഡിസ്ലൈക്ക് ചെയ്യാൻ പറ്റിയിരുന്നെങ്കിലെന്ന്...