അനില്‍ കെ ആന്റണിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരണവുമായി വി പി സാനു

ന്യൂഡല്‍ഹി: അനില്‍ കെ ആന്റണിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരണവുമായി എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു. ഇവിടെ ചര്‍ച്ച ചെയ്യുന്നത് ബിബിസിയെ കുറിച്ചല്ലെന്നും ഇന്ത്യയില്‍ നടന്ന ഒരു വംശഹത്യയെ കുറിച്ചാണെന്നും വി പി സാനു പറഞ്ഞു. കശ്മീര്‍ ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസിയെന്ന എ കെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണിയുടെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു മറുപടി.

ഈ വിഷയവുമായി ബന്ധപ്പെട്ട് ബിബിസി കൂടുതലായി ഒന്നും പറഞ്ഞിട്ടില്ല. നിലവില്‍ രാജ്യത്ത് ചര്‍ച്ച ചെയ്തിട്ടുള്ള ജനങ്ങള്‍ക്ക് അറിയാവുന്ന വസ്തുതകളാണ് ബിബിസി പറഞ്ഞത്. എന്നാല്‍ കോടതിയുടെ മുമ്പില്‍ എത്താതെ പോയ സത്യങ്ങളാണ് അവ. അനില്‍ ആന്റണി കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഹെഡ് ആയിരുന്നിട്ടുകൂടി ഭാരത് ജോഡോ യാത്രയെപ്പറ്റി ഒരു വരി പോലും ട്വിറ്ററില്‍ കുറിച്ചിട്ടില്ലെന്നും വി പി സാനും പ്രതികരിച്ചു.

കശ്മീര്‍ ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസിയെന്നും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തുള്ള വാര്‍ത്തകള്‍ മുമ്പ് പലതവണ ബിബിസി നല്‍കിയിട്ടുണ്ടെന്നുമായിരുന്നു അനില്‍ കെ ആന്റണിയുടെ പരാമര്‍ശം. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെ ചോദ്യം ചെയ്തു കൊണ്ട് ബിബിസി മുന്‍പ് ചെയ്ത വാര്‍ത്തകള്‍ പങ്കുവെച്ചായിരുന്നു അനിലിന്റെ ട്വീറ്റ്.

spot_img

Related news

മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. കാഞ്ഞിരമരത്തില്‍ തമ്പടിച്ച...

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അന്തരിച്ചു

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അന്തരിച്ചു. 10.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്....

വാഹന പരിശോധനയ്ക്കിടെ 105 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

ഇടുക്കി: വാഹന പരിശോധനയ്ക്കിടെ 105 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍....

കേരളത്തിന് ഇനി ഒരു മാറ്റം വേണം, അതിന് യുഡിഎഫ് വരണം: ഷാഫി പറമ്പില്‍

ജനകീയ പ്രശ്നങ്ങളോട് രണ്ടു ഗവണ്‍മെന്റും കാണിക്കുന്ന സമീപനം മോശമെന്ന് ഷാഫി പറമ്പില്‍...

പ്രതികള്‍ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും പരീക്ഷ എഴുതാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ് ഇഖ്ബാല്‍

താമരശ്ശേരിയില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസിന്റെ കൊലയാളികളെ പരീക്ഷയെഴുതാന്‍ അനുവദിച്ചതിനെതിരെ...