ലഖ്നൗ: കാണ്‍പൂരില്‍ ‘പ്രവാചകനിന്ദ’ക്കെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ കാണാനെത്തിയ ഇ ടി മുഹമ്മദ് ബഷീര്‍ എം പിയെ യുപി പൊലീസ് തടഞ്ഞു. എംപി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. യു പി പൊലീസ് പല ന്യായങ്ങള്‍ പറഞ്ഞ് തടയുകയായിരുന്നെന്നും റോഡിലിരുന്ന് പ്രതിഷേധിച്ചിട്ടും പൊലീസ് വഴങ്ങാന്‍ തയ്യാറായില്ലെന്നും എംപി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. റോഡില്‍ ഇരുന്ന് പ്രതിഷേധിച്ച എം പിയെ കസ്റ്റഡിയില്‍ എടുത്ത ശേഷം വിട്ടയക്കുകയായിരുന്നു.
കാണ്‍പൂര്‍ സംഘര്‍ഷം: പരിക്കേറ്റവരെ സന്ദര്‍ശിക്കാനെത്തിയ ഇടി മുഹമ്മദ് ബഷീര്‍ എംപിയെ യുപി പോലീസ് തടഞ്ഞു
