കൊച്ചി: ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി. കാലത്ത് ഏഴ് മണിയോടെ ഉമാ തോമസ് കണ്ണ് തുറന്നെന്നും ഡോക്ടര്‍മാരും മകനും സംസാരിക്കുന്നതിനോട് പ്രതികരിച്ചെന്നും മെഡിക്കല്‍ സംഘം പറഞ്ഞു. കാലുകള്‍ അനക്കിയും, ചിരിച്ചുകൊണ്ട് മകന്റെ കൈകള്‍ പിടിച്ചതുമെല്ലാം എംഎല്‍എയുടെ ആരോഗ്യസ്ഥിതിയില്‍ ആശാവഹമായ പുരോഗതിയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
എന്നാല്‍ ശ്വാസകോശത്തിലെ പരിക്കില്‍ നേരിയ രീതിയില്‍ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇനിയുളള വെല്ലുവിളി ശ്വാസകോശത്തിലെ ചതവും ഇന്‍ഫെക്ഷന്‍ ഇല്ലാതാക്കലുമാണ്. ഉമാ തോമസ് എംഎല്‍എ ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണെന്നും, ഗുരുതരാവസ്ഥയില്‍ തന്നെയാണ് തുടരുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.