ബിജെപി പിന്തുണയോടെ കൊപ്പം പഞ്ചായത്തില്‍ യുഡിഎഫ്;ഇതാണ് സുധാകരന്റെ സെമി കേഡറെന്ന് മുഹമ്മദ് മുഹ്‌സിന്‍

കൊപ്പം: അധികാരമോഹികള്‍ ജനാധിപത്യത്തെ പണംകൊണ്ട് വാങ്ങാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് കൊപ്പം പഞ്ചായത്തിലെ ബിജെപി യുഡിഎഫ് കൂട്ടുകെട്ടെന്ന് മുഹമ്മദ് മുഹ്‌സിന്‍. യുഡിഎഫ് ബിജെപി നേതാക്കള്‍ പറഞ്ഞുറപ്പിച്ച തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടക്കുന്ന ബിജെപിയുടെ പുറത്താക്കല്‍ നാടകം. കൊപ്പത്തെ വികസന തുടര്‍ച്ച അവസാനിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ ബിജെപിയെയും യുഡിഎഫിനെയും ജനങ്ങള്‍ ഒറ്റപ്പെടുത്തുക തന്നെ ചെയ്യുമെന്ന് മുഹമ്മദ് മുഹ്‌സിന്‍ വ്യക്തമാക്കി.

മുഹമ്മദ് മുഹ്‌സിന്‍ പറഞ്ഞത്: ”യുഡിഎഫും ബിജെപിയും ഒന്നാണ്. കൊപ്പം പഞ്ചായത്തില്‍ ബിജെപിയുടെ പിന്തുണയോടെ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസ്സായി. പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കാന്‍ യുഡിഎഫിലെ 8 അംഗങ്ങള്‍ക്ക് പുറമെ ബിജെപിയുടെ അംഗവും പിന്തുണ നല്‍കിയതിനാലാണ് അവിശ്വാസ പ്രമേയം പാസായത്. എല്‍ഡിഎഫിലെ 8 നെതിരെ ഒന്‍പത് അംഗങ്ങളെ അണിനിരത്താന്‍ യുഡിഎഫിന് സംഘപരിവാര്‍ പിന്തുണ ആവശ്യമായിരുന്നു. അവിഹിത കൂട്ടുകെട്ടിന് ചുക്കാന്‍ പിടിച്ച കോണ്‍ഗ്രസ് മുസ്ലിംലീഗ് നേതൃത്വം എത്രയാണ് ബിജെപി മെമ്പര്‍ക്ക് കോഴ നല്‍കിയത് എന്ന് വ്യക്തമാക്കണം.” ”അധികാരത്തിന് വേണ്ടി ഏത് സംഘപരിവാറിന്റെയും കൂട്ടുപിടിക്കാമെന്നതാണ് യുഡിഎഫ് നയം. ‘സുധാകരന്റെ സെമികേഡര്‍’ എന്നാല്‍ കോണ്‍ഗ്രസ് ആര്‍എസ്എസിന്റെ സെമികേഡര്‍മാരാവുക എന്നാണെന്ന് ഇപ്പോള്‍ വ്യക്തമായി. അവിശുകൂട്ടുകെട്ടിന് ദല്ലാളായ കൊപ്പത്തെ മുസ്ലിംലീഗിന്, ‘റമളാം മാസത്തില്‍ സംഘ പരിവാറുമായി കൂട്ടുചേര്‍ന്നാല്‍ പ്രത്യേക പ്രതിഫലമുണ്ടെന്ന്’ പാണക്കാട്ടുനിന്ന് വല്ല രഹസ്യ ഫത്‌വയും വന്നോ ആവോ? തെരുവുകളില്‍ മതത്തിന്റെ പേരില്‍ വര്‍ഗീയത പറഞ്ഞും മനുഷ്യരെ വെട്ടുകയും കൊല്ലുകയും ചാവുകയും ചെയ്യുന്ന സംഘി രാഷ്ട്രീയത്തിന് മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ‘കോഴയോട്’ യാതൊരു വിരോധവുമില്ലെന്നത് ബിജെപിയുടെ രാഷ്ട്രീയം.” ”കഴിഞ്ഞ ആറുവര്‍ഷമായി വികസനപ്രവര്‍ത്തനങ്ങളില്‍ തുല്യതയില്ലാത്ത മാതൃകയാണ് കൊപ്പം പഞ്ചായത്തില്‍ നടന്നത്. വെറ്റിനറി ഹോസ്പിറ്റല്‍, ആശുപത്രി, സ്‌കൂള്‍കെട്ടിടം, സ്മാര്‍ട്ട് വില്ലേജ് ഓഫീസ്, കേരഗ്രാമം, പട്ടാമ്പി പുലാമന്തോള്‍ റോഡ്, കൊപ്പം വളാഞ്ചേരി റോഡ്, അടക്കം വിവിധ റോഡുകള്‍, സമഗ്ര കുടിവെള്ള പദ്ധതി തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത എല്‍ഡിഎഫ്. ടൗണ്‍ നവീകരണത്തിന് ആദ്യഘട്ടത്തില്‍തന്നെ ടൗണില്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞു.” ”ടൗണ്‍ നവീകരണത്തിന്റെ രണ്ടാംഘട്ടം, കൊപ്പത്ത് സ്റ്റേഡിയം അടക്കമുള്ള പദ്ധതികള്‍ തുടങ്ങാന്‍ ഇരിക്കുമ്പോള്‍ തന്നെ അതിന് നേതൃത്വം കൊടുക്കുന്ന പ്രസിഡണ്ടിനെ പുറത്താക്കുന്നത്, ഈ വികസനപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ എല്‍ഡിഎഫിന് ഉണ്ടാക്കുന്ന ജനകീയ പിന്തുണ ഭയന്നാണ്. കൂടാതെ യുഡിഎഫിലെ ചില അധികാരമോഹികള്‍ ജനാധിപത്യത്തെ പണംകൊണ്ട് വാങ്ങാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ അവിശുദ്ധ കൂട്ടുകെട്ട്. അധികാരമോഹികളെ ജനങ്ങള്‍ തിരിച്ചറിയുന്നു. നേരത്തെ യുഡിഎഫ് ബിജെപി നേതാക്കള്‍ പറഞ്ഞുറപ്പിച്ച തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടക്കുന്ന ബിജെപിയുടെ പുറത്താക്കല്‍ നാടകം. കൊപ്പത്തെ വികസന തുടര്‍ച്ച അവസാനിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ ബിജെപിയെയും യുഡിഎഫിനെയും ജനങ്ങള്‍ ഒറ്റപ്പെടുത്തുക തന്നെ ചെയ്യും സംശയമില്ല.”

spot_img

Related news

കോട്ടക്കലിൽ ആബിദ് ഹുസൈൻ, മണ്ണാർക്കാട് ഷംസുദ്ദീൻ; സിറ്റിംഗ് സീറ്റുകൾ നിലനിർത്താൻ ലീഗിന്റെ പോരാളികൾ റെഡി!

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന...

തൃശ്ശൂരിൽ പൊലീസിനു നേരെ ഗുണ്ടാ ആക്രമണം; എസ്.ഐ അടക്കം നാല് പേർക്ക് പരുക്ക്

തൃശ്ശൂർ: മൂർക്കനിക്കരയിൽ പൊലീസിനു നേരെ ഗുണ്ടാ ആക്രമണം. ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ...

ഞായറാഴ്ചകളിൽ പള്ളിയിൽ പോകുന്ന നേരം നോക്കി മോഷണം; ട്രെയിൻ കയറിവരുന്ന തമിഴ്നാട് സ്വദേശി സ്റ്റീഫൻ പിടിയിൽ!

കോട്ടയം: ഞായറാഴ്ചകളില്‍ പുലര്‍ച്ചെ തീവണ്ടിയില്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെത്തും. വീട്ടുകാര്‍ പള്ളിയില്‍...

ഡോ. വന്ദനാ ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ; ആ കത്രികത്തുമ്പിലെ ക്രൂരതയ്ക്ക് വിധി വരുന്നു!

കൊല്ലം: ഡോക്ടർ വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം...

ഫാത്തിമ തഹ്ലിയയോ ടി.വി. ഇബ്രാഹിമോ? ലീഗ് ക്യാമ്പിൽ സ്ഥാനാർത്ഥി നിർണയം ക്ലൈമാക്സിലേക്ക്!

മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി നിര്‍ണയ യോഗത്തില്‍ നാടകീയ രംഗങ്ങള്‍. മൂന്ന്...