മതം മാറ്റാൻ ‘ചികിത്സയും സാമ്പത്തിക സഹായവും’; പെന്തക്കോസ്ത് പാസ്റ്റർമാർ പിടിയിൽ

ഭോപാൽ‍മധ്യപ്രദേശിലെ ഗുണ ജില്ലയിൽ രോഗശാന്തി ശുശ്രൂഷയുടെ മറവിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചുവെന്ന പരാതിയിൽ രണ്ട് പെന്തക്കോസ്ത് പാസ്റ്റർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തം ഭരേല, വികാസ് ഭരേല എന്നിവരാണ് പിടിയിലായത്. സംഘപരിവാർ സംഘടനയായ ബജ്റംഗദൾ പ്രവർത്തകൻ ബ്രിജേഷ് ബൈരാഗി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ക്യാൻസർ പോലുള്ള മാരകമായ രോഗങ്ങൾ പ്രാർത്ഥനയിലൂടെ ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് ആളുകളെ ക്രിസ്തുമതത്തിലേക്ക് ആകർഷിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. ആദിവാസികൾക്ക് മെച്ചപ്പെട്ട ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തുവെന്നും ആരോപിക്കുന്നു. കൂടാതെ, പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തവർക്ക് വലിയ അളവിൽ ഇറച്ചിയും കോഴിയിറച്ചിയും നൽകി സ്വാധീനിക്കാൻ ശ്രമിച്ചതായും എഫ്ഐആറിൽ ആരോപിക്കുന്നു.

spot_img

Related news

കായംകുളത്ത് വാഹനാപകടത്തില്‍പ്പെട്ട യുവതിയോട് കൊടുംക്രൂരത; രക്ഷാപ്രവര്‍ത്തനത്തിനിടയിൽ ലൈംഗിക അതിക്രമം നേരിട്ടെന്ന് പരാതി

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗിക അതിക്രമമെന്ന് പരാതി. ആശുപത്രിയിലേക്ക്...

കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവറുടെ ക്രൂരത; വയോധികനെ കമ്പി കൊണ്ടടിച്ചു വീഴ്ത്തി ബസ്സിൽ നിന്നും ചവിട്ടി പുറത്താക്കി!

തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ക്രൂര മർദനത്തിനിരയായി വയോധികൻ. ബസ് സ്റ്റോപ്പിൽ ഇറങ്ങാൻ...

ദേശീയപാതയിൽ വഴിമുട്ടി യാത്രക്കാർ; അടിപ്പാത നിർമ്മാണം ഇഴയുന്നു, മുരിങ്ങൂരും കൊരട്ടിയിലും ഗതാഗതക്കുരുക്ക് അതിരൂക്ഷം

ദേശീയപാതയിൽ യാത്രക്കാരുടെ ക്ഷമ പരീക്ഷിച്ചുകൊണ്ട് ഗതാഗതക്കുരുക്ക് തുടരുന്നു. തൃശൂർ ജില്ലയിലെ മുരിങ്ങൂർ,...

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പേരൂർക്കട...

ആലപ്പുഴയിൽ വ്യാപകമായി വോട്ട് ചോർച്ച; വോട്ട് നഷ്ടപ്പെട്ട് നിരവധി പേർ

നിയമസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിൽ വ്യാപകമായി വോട്ട് നഷ്ടപ്പെട്ടതായി പരാതി. പോസ്റ്റൽ...