ബസ് കയറാനായി റോഡ് മുറിച്ച് കടക്കവെ അപകടം; വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

അങ്കമാലിയില്‍ മിനി ലോറിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് വടകര സ്വദേശിനിയായ അമേയ പ്രകാശാണ് മരിച്ചത്. കാലടി യൂണിവേഴ്‌സിറ്റി കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കലോത്സവം കഴിഞ്ഞ ശേഷം രാത്രി പതിനൊന്ന് മണിയോടെ തിരികെ നാട്ടിലേക്ക് പോകാന്‍ ബസ് കയറായായി അങ്കമാലി ബസ് സ്റ്റാന്‍ഡിലെത്തിയതായിരുന്നു അമേയ. റോഡ് മുറിച്ച് കടക്കവേയാണ് അപകടമുണ്ടായത്. അമേയ തല്‍ക്ഷണം മരിച്ചു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് വേണ്ടി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

spot_img

Related news

രാജ്യത്തുടനീളം ആവശ്യത്തിന് ഇന്ധനം സ്‌റ്റോക്കുണ്ടെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും അറിയിപ്പുമായി ഇന്ത്യന്‍ ഓയില്‍

രാജ്യത്ത് എല്ലായിടത്തും ധാരാളം ഇന്ധനം സ്‌റ്റോക്കുണ്ടെന്നും വിതരണ ലൈനുകള്‍ വളരെ സുഗമമായി...

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 % വിജയം

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 424583 പേര്‍ ഉപരിപഠനത്തിന് യോഗത്യ നേടി.99.5...

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്; ഫലമറിയാം ഇങ്ങനെ…

തിരുവനന്തപുരം: 2025 ലെ എസ്.എസ്.എല്‍.സി പരീക്ഷാഫലപ്രഖ്യാപനം ഇന്ന്. വൈകിട്ട് മൂന്നു മണിക്ക്...

വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍

കേരളത്തില്‍ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ്...