30-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും

മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയും. വൈകീട്ട് ആറിന് നിശാഗന്ധിയിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ചിലി സംവിധായകൻ പാബ്ലോ ലാറോയാണ് മുഖ്യാതിഥി. 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ എട്ട് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ പ്രദർശിപ്പിക്കും.

പലസ്തീൻ ജനതയുടെ പ്രതിരോധത്തിന്റെ ചരിത്രം അടയാളപ്പെടുത്തുന്ന ‘പലസ്തീൻ 36’ ആണ് ഉദ്ഘാടന ചിത്രം. പലസ്‌തീൻ അംബാസിഡർ അബ്ദുള്ള എം അബു ഷവേഷ്, ജർമൻ അംബാസിഡർ ഡോ. ഫിലിപ്പ് അക്കർമേൻ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളാകും. ചടങ്ങിൽ സ്പിരിറ്റ് ഓഫ് സിനിമ അവാർ‍‍ഡ് കനേഡിയൻ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാർഷലിന് സമ്മാനിക്കും.

spot_img

Related news

സവർക്കർ പുരസ്‌കാരം; ശശി തരൂരിനെ വെട്ടിലാക്കി എച്ച്ആർഡിഎസ്

പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം ലഭിച്ച ശശി തരൂര്‍ എംപിയെ ഡല്‍ഹിയിലെ വസതിയിലെത്തി...

യഥാർത്ഥ കുറ്റവാളി മറഞ്ഞിരിക്കുന്നു, അതിജീവിത നിരപരാധി; പ്രോസിക്യൂഷൻ

അതിജീവിത നിരപരാധിയായ സ്ത്രീ ആണെന്നും കടന്നു പോയത് വലിയ പ്രതിസന്ധിയിലൂടെയാണെന്നും അതിന്...

‘തന്റെ പാസ്പോർട്ട് തിരികെ വേണം’; കോടതിയിൽ അപേക്ഷ നൽകി ദിലീപ്

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലുള്ള തന്റെ പാസ്പോർട്ട് ആവശ്യപ്പെട്ട് നടൻ ദിലീപ്....

വോട്ടെണ്ണല്‍ നാളെ രാവിലെ 8 മണിക്ക് ആരംഭിക്കും; മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍

തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ നാളെ രാവിലെ 8 മണിക്ക് ആരംഭിക്കും. സംസ്ഥാനത്താകെ...

മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ; പാർട്ടി പുറത്താക്കിയെങ്കിലും പ്രാദേശിക കോൺഗ്രസ് നേതാക്കളെ കണ്ട് എംഎല്‍എ

പാലക്കാട്: ബലാത്സംഗ കേസുകളിൽ മുന്‍കൂര്‍ ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ...