ഗതാഗത കുരുക്ക് ഒഴിയാതെ വളാഞ്ചേരി; ഗതികെട്ട് യാത്രക്കാർ, കാൽനടയാത്രക്കാരും ദുരിതത്തിൽ

വളാഞ്ചേരി: നഗരമേഖലയിലെ വാഹനക്കുരുക്ക് ഒഴിയുന്നില്ല; ഗതികെട്ട് യാത്രക്കാർ. കാൽനടയാത്രക്കാരും ദുരിതത്തിൽ. സെൻട്രൽ ജംക്‌ഷൻ കേന്ദ്രീകരിച്ചുള്ള ഗതാഗതക്കുരുക്കിനൊപ്പം ഉപറോഡുകളിലും വാഹനങ്ങൾ കുടുങ്ങുന്നു. ഇന്നലെ രാവിലെ പെരിന്തൽമണ്ണ റോഡിൽ വൈക്കത്തൂർ വരെ വാഹനങ്ങളുടെ നിരനീണ്ടു. 

ഗതാഗതനിയന്ത്രണത്തിനു നടപടികൾ നന്നേ കുറവായിരുന്നു. ഇന്നലെ പട്ടാമ്പി റോഡിലും വാഹനക്കുരുക്ക് അനുഭവപ്പെട്ടു. ആലിൻചുവട് വരെ വാഹനനിര നീണ്ടു. ഇന്നു നടക്കുന്ന വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികൾ എംഇഎസ് കോളജിൽ വിതരണം ചെയ്യുന്നതിനാലാണ് പട്ടാമ്പി റോഡിൽ കൊട്ടാരം ഭാഗത്ത് വലിയ വാഹനക്കുരുക്ക് അനുഭവപ്പെട്ടത്.

ഉദ്യോഗസ്ഥരെ കൊണ്ടുപോകുന്നതിനായി എത്തിയ ആയിരത്തോളം വാഹനങ്ങളെ കോളജ് മുറ്റത്ത് ഉൾക്കൊള്ളാനാവാതെ ബസുകൾ അടക്കമുള്ളവ പ്രധാന പാതയോരത്ത് നിർത്തിയിട്ടതാണ് വാഹനക്കുരുക്ക് അനുഭവപ്പെടാനിടയാക്കിയത്. ഇതിന്റെ അനുബന്ധമായി പെരിന്തൽമണ്ണ റോഡിലും കുരുക്ക് മുറുകുകയായിരുന്നു.

spot_img

Related news

കാരുണ്യത്തിന്റെ നാലര പതിറ്റാണ്ട്: കുറ്റിപ്പുറം എം.എസ്.എസ്. പുതിയ ഓഫീസിലേക്ക് ചരിത്രപരമായ ചുവടുവെപ്പ്

കുറ്റിപ്പുറം: മുസ്ലിം സർവീസ് സൊസൈറ്റി (MSS) കുറ്റിപ്പുറം യൂണിറ്റിന്റെ പുതിയ ഓഫീസ്...

റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ അപകടം; ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു

മലപ്പുറം: മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ റോഡിൽ തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി...

വെങ്ങാട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു

വളാഞ്ചേരി: വെങ്ങാട് ഇല്ലിക്കോട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ...

മലപ്പുറത്ത് കാണാതാകുന്നവരുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധന; ഈ വർഷം ഇതുവരെ കാണാതായത് 363 പേരെ

മലപ്പുറം: ജില്ലയിൽ കാണാതാകുന്നവരുടെ എണ്ണത്തിൽ വർഷംതോറും വർധന. ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ...