മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ നോട്ടക്ക് വോട്ട് രേഖപ്പെടുത്താൻ സാധിക്കുകയില്ല. എന്നാൽ, ഒരു സമ്മതിദായകന് ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ ഏതെങ്കിലും ഒരു തലത്തിൽ വോട്ട് രേഖപ്പെടുത്തുന്നില്ലെന്ന് തീരുമാനിച്ചാൽ വോട്ടർക്ക് താൽപര്യമുള്ള തലത്തിലെ വോട്ട് മാത്രം രേഖപ്പെടുത്തിയ ശേഷം അവസാന ബാലറ്റിലെ ‘എൻഡ്’ ബട്ടൺ പ്രസ് ചെയ്ത് വോട്ടിങ് അവസാനിപ്പിക്കാനുള്ള സൗകര്യം ഉപയോഗപ്പെടുത്താം. എൻഡ് ബട്ടൺ അമർത്തുന്നതോടെയാണ് വോട്ടെടുപ്പ് പൂർണമായതായുള്ള ബീപ് ശബ്ദം കേൾക്കുക.




