പാലക്കാട്: അട്ടപ്പാടി മധു കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രന്‍ രാജി വെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. പകരം അഡീ. പ്രോസിക്യൂട്ടര്‍ രാജേഷ് മേനോന്‍ പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാവും. സി രാജേന്ദ്രനെ മാറ്റണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. പ്രോസിക്യൂഷനെതിരെ ആരോപണമുന്നയിച്ച് മധുവിന്റെ അമ്മ മല്ലി നല്‍കിയ ഹര്‍ജി പരി?ഗണിച്ച് വിചാരണ നടപടികള്‍ അടുത്തിടെ നിര്‍ത്തി വെക്കുകയും ചെയ്തിരുന്നു. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്.