നേന്ത്രക്കായയുടെ വില അമ്പതും കടന്ന് 60ലേക്ക് കുതിക്കുന്നു

നേന്ത്രക്കായയുടെ വില അമ്പതും കടന്ന് 60ലേക്ക് കുതിക്കുന്നു. നേന്ത്രക്കായക്ക് അടുത്ത കാലത്തൊന്നും കിട്ടാത്ത വിലയാണിത്. നേന്ത്രപ്പഴത്തിനും 65 കടന്നു. വേനല്‍മഴയില്‍ മൂപ്പെത്താതെ തകര്‍ന്നുവീണ കുലകളും ഇതോടൊപ്പം മോശമല്ലാതെ വിലക്ക് വില്‍ക്കാന്‍ കഴിഞ്ഞതായി കച്ചവടക്കാര്‍ പറയുന്നു. വയനാട്ടില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും കായയുടെ വരവ് കുറഞ്ഞതും റമദാന്‍ കാലമായതും വിലവര്‍ധനവിനിടയായി. കര്‍ണാടകത്തില്‍നിന്നും വ്യാപകമായി എത്തിക്കൊണ്ടിരുന്ന നേന്ത്രക്കായ ഇപ്പോള്‍ തീരെ എത്തുന്നില്ല.വിലയില്‍ ഉണ്ടായിരിക്കുന്ന ക്രമാതീതമായ വര്‍ധന മലയോര മേഖലയിലെ ചെറുകിട കര്‍ഷകര്‍ക്കാണ് ഏറെ ഗുണം ചെയ്യുക.ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ കൃഷിയിടത്തില്‍തന്നെ ആവശ്യക്കാര്‍ എത്തുന്നത് ചെറുകിട,ഇടത്തരം കര്‍ഷകര്‍ക്കാണ് ഏറെ ഗുണകരമാകുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷം വിലയും വിപണിയുമില്ലാതെ കഷ്ടപ്പെടുകയായിരുന്നു കര്‍ഷകര്‍.

Related news

പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി; സംഭവം തിരുവല്ലയിൽ

തിരുവല്ല: പോക്സോ കേസിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു....

മെസി വരവിന്റെ പേരിൽ സാമ്പത്തിക ക്രമക്കേട് ആരോപണം; മുൻമന്ത്രി വി. അബ്ദുറഹ്മാനെതിരെ കേസിന് നീക്കം

തിരുവനന്തപുരം: ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട...

കോന്നിയിൽ കൂട്ടിലകപ്പെട്ട കരിമ്പുലിയെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി

പത്തനംതിട്ട: കോന്നി കുളത്തുമണ്ണിൽ കൂട്ടിലകപ്പെട്ട കരിമ്പുലിയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക്...

ഡൽഹിയിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കളെ കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധത്തിന് ഒരുങ്ങുന്നതിനിടെ കേരളത്തിലെ സിപിഐഎം നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു....

നിയന്ത്രണം വിട്ട സ്വകാര്യബസ് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് സ്ത്രീകൾക്ക് പരിക്ക്, ഒരാൾ മരിച്ചു

കോട്ടയം: ചന്തക്കവലയിൽ നിയന്ത്രണം വിട്ട സ്വകാര്യബസ് യാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഗുരുതരമായി...