പിടിച്ചെടുത്ത കാറിന്റെ നമ്പര്‍ ഓട്ടോയുടേത്; വാഹന ഉടമയക്ക് 21,000 രൂപ പിഴ

പിടിച്ചത് കാര്‍. നമ്പര്‍ പരിശോധിച്ചു നോക്കിയപ്പോള്‍ ഓട്ടോ. തട്ടിപ്പ് മണത്ത മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചപ്പോള്‍ വാഹന ഉടമ പിഴയായി അടയ്‌ക്കേണ്ടി വന്നത് 21,000 രൂപ. റോഡ് ക്യാമറയെ പറ്റിക്കാനായി നമ്പര്‍ പ്ലേറ്റ് മാറ്റി വ്യാപകമായി വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നുവെന്ന സൂചനയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വന്‍ തട്ടിപ്പ് പിടികൂടിയത്.
രണ്ടത്താണിയില്‍ ഇന്നലെ ഉച്ചയോടെയാണ് എഎംവിഐമാരായ പി.ബോണി, വി.വിജീഷ് എന്നിവരുടെ നേതൃത്വത്തില്‍ കാര്‍ പിടികൂടിയത്. വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചാണ് വാഹനമോടുന്നതെന്ന് ആദ്യ പരിശോധനയില്‍ തന്നെ വ്യക്തമായി. വാഹനത്തിനുപയോഗിച്ച നമ്പര്‍ ഓട്ടോയുടേതായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയില്‍ പിടികൂടിയത് നിയമലംഘനങ്ങളുടെ ഘോഷയാത്ര. വാഹനം ഓടിച്ചിരുന്ന വ്യക്തിക്ക് ലൈസന്‍സില്ലായിരുന്നു.

spot_img

Related news

റേഷനരിയുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് ശിപാര്‍ശ; 4000 റേഷന്‍ കടകള്‍ പൂട്ടാനും നിര്‍ദേശം

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന റേഷനരിയുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് ശിപാര്‍ശ. റേഷന്‍കട...

മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. കാഞ്ഞിരമരത്തില്‍ തമ്പടിച്ച...

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അന്തരിച്ചു

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അന്തരിച്ചു. 10.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്....

വാഹന പരിശോധനയ്ക്കിടെ 105 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

ഇടുക്കി: വാഹന പരിശോധനയ്ക്കിടെ 105 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍....

കേരളത്തിന് ഇനി ഒരു മാറ്റം വേണം, അതിന് യുഡിഎഫ് വരണം: ഷാഫി പറമ്പില്‍

ജനകീയ പ്രശ്നങ്ങളോട് രണ്ടു ഗവണ്‍മെന്റും കാണിക്കുന്ന സമീപനം മോശമെന്ന് ഷാഫി പറമ്പില്‍...