ലോണ്‍ എടുത്തത് 25 ലക്ഷം, ബാധ്യത 42 ലക്ഷമായി; വീട് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വയോധിക മരിച്ചു

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ വീട് ബാങ്ക് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വയോധിക മരിച്ചു. പൊന്നാനി പുതിയിരുത്തി സ്വദേശി മാമിയാണ് മരിച്ചത്. 85 വയസായിരുന്നു. പാലപെട്ടി എസ്ബിഐ ബാങ്ക് വീട് ജപ്തി ചെയ്തതോടെ ബന്ധുവീട്ടിലേക്ക് വയോധികയെ മാറ്റിയിരുന്നു. വീട് നഷ്ടപ്പെട്ടതിന്റെ മനോവിഷമമാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

പാലപ്പെട്ടി എസ്ബിഐയില്‍ നിന്ന് മാമിയുടെ മകനാണ് വായ്പ എടുത്തത്. ലോണെടുത്ത മകന്‍ അലിമോനെ നാല് വര്‍ഷമായി വിദേശത്ത് കാണാതായി. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ബാങ്കില്‍ നിന്ന് 25 ലക്ഷം രൂപയാണ് ലോണ്‍ എടുത്തത്. ഇപ്പോള്‍ ബാധ്യത 42 ലക്ഷമായി. പണം തിരികെ അടക്കാനാവാതെ വന്നതോടെയാണ് ബാങ്ക് വീട് ജപ്തി ചെയ്തത്. കിടപ്പ് രോഗിയായ വയോധികയെ മറ്റൊരു മകന്റെ വീട്ടിലേക്ക് മാറ്റിയ ശേഷമാണ് ബാങ്ക് വീട് ജപ്തി ചെയ്തത്. ഇന്ന് രാവിലെയോടെയാണ് മാമിയുടെ മരണം സ്ഥിരീകരിച്ചത്.

spot_img

Related news

വീട്ടിലെ ബെഡ് റൂമില്‍ വളര്‍ത്തിയ കഞ്ചാവ് പിടികൂടി

കൊല്ലം കരുനാഗപ്പള്ളിയില്‍ വീട്ടിലെ ബെഡ് റൂമില്‍ വളര്‍ത്തിയ കഞ്ചാവ് പിടികൂടി. കരുനാഗപ്പള്ളി...

ഫേസ്ബുക്കിലൂടെ തൃശൂര്‍ സ്വദേശിയുടെ 2 കോടി രൂപ തട്ടിയെടുത്ത നൈജീരിയന്‍ പൗരന്‍ പിടിയില്‍

ഫേസ്ബുക്കിലൂടെ തൃശൂര്‍ സ്വദേശിയുടെ രണ്ട് കോടിയോളം തട്ടിയ കേസില്‍ നൈജീരിയന്‍ പൗരന്‍...

ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

വയനാട് കേണിച്ചിറയില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കേളമംഗലം...

കണ്‍നിറയെ കണികണ്ട് മലയാളി; വിഷുപ്പുലരി ആഘോഷമാക്കി മലയാളികള്‍

നിറ സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും കണികണ്ട് മലയാളികള്‍. വിഷുപ്പുലരി കാര്‍ഷിക സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും...