ആർഭാടമൊഴിഞ്ഞ് പൂരലഹരി; ഇന്ന് തൃശ്ശൂർ പൂരം

തൃശ്ശൂർ: തൃശ്ശൂരിൽ ഇന്ന് പൂരാവേശം. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഒഴിവാക്കിയാണ് ഇത്തവണത്തെ പൂരം. കുടമാറ്റം 15 മിനിറ്റ് ആയി ചുരുക്കി. രാവിലെ ഒരോ ദേശത്തിൻ്റെയും എഴുന്നള്ളിപ്പ് തുടങ്ങും. പ്രധാന പങ്കാളികളായ തിരുവമ്പാടിയും പാറമേക്കാവിനും പുറമേ എട്ട് ഘടകക്ഷേത്രങ്ങളിൽ നിന്നുള്ള പൂരങ്ങളും അണിനിരക്കുന്നതോടെ തന്നെ തേക്കിൻകാട് മൈതാനം ജനലക്ഷങ്ങളെകൊണ്ടു നിറയും.

മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും ആസ്വദിക്കാൻ എത്തുന്ന മേള പ്രേമികൾ, ഓരോ പൂരത്തിന് ഒപ്പം വരുന്ന ഗജവീരന്മാരെയും കാത്തിരിക്കുന്ന ആന പ്രേമികൾ, കുടമാറ്റം കാണാൻ എത്തുന്ന ആസ്വാദകർ എന്നിവരാണ് തൃശ്ശൂർ പൂരത്തിന് ആവേശം പകരുന്നത്. മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന്റെ ആചാരപരമായ ചടങ്ങുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് പൂരം നടത്തുന്നത്. സാമ്പിള്‍ വെടിക്കെട്ട്, പ്രധാന വെടിക്കെട്ട്, പകല്‍ വെടിക്കെട്ട് എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് ഇത്തവണത്തെ തൃശൂര്‍ പൂരം.

ഘടക പൂരങ്ങളുടെ വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം, പുറത്തു കടക്കല്‍ സമയക്രമം

തൃശൂര്‍ പൂരം കൂട്ടിയെഴുന്നള്ളിപ്പ് (26/4/26)

കണിമംഗലം ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 7.05 ന് പുറത്തേക്ക് 8.15 ന്

ക്ഷേത്രത്തിനകത്തേക്ക് രാത്രി 8 ന് പുറത്തേക്ക് 9 ന്

കാരമുക്ക് ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.15 ന് പുറത്തേക്ക് 9.15 ന്.

ക്ഷേത്രത്തിനകത്തേക്ക് രാത്രി 9 ന് പുറത്തേക്ക് 10 ന്

ചെമ്പുകാവ് ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.45 ന് പുറത്തേക്ക് 10.15 ന്

ക്ഷേത്രത്തിനകത്തേക്ക് രാത്രി 9.30 ന് പുറത്തേക്ക് 10.30 ന്

പനമുക്കുംമ്പിള്ളി ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.45 ന് പുറത്തേക്ക് 10.15 ന്

ക്ഷേത്രത്തിനകത്തേക്ക് രാത്രി 9.30 ന് പുറത്തേക്ക് 10.30 ന്

ലാലൂര്‍ ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8.45 ന് പുറത്തേക്ക് 9.45 ന്

ക്ഷേത്രത്തിനകത്തേക്ക് രാത്രി 9.30 ന് പുറത്തേക്ക് 10.30 ന്

ചൂരക്കാട്ടുകാവ് ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 9.15 ന് പുറത്തേക്ക് 10.45 ന്

ക്ഷേത്രത്തിനകത്തേക്ക് രാത്രി 10 ന് പുറത്തേക്ക് 12 ന്

അയ്യന്തോള്‍ ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 9.45 ന് പുറത്തേക്ക് 11.45 ന്

ക്ഷേത്രത്തിനകത്തേക്ക് രാത്രി 11 ന് പുറത്തേക്ക് രാത്രി 12.30 ന്

നെയ്തലക്കാവ് ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 10.45 ന് പുറത്തേക്ക് ഉച്ചയ്ക്ക് 12.45 ന്

ക്ഷേത്രത്തിനകത്തേക്ക് രാത്രി 12 ന് പുറത്തേക്ക് പുലര്‍ച്ചെ ഒരുമണിക്ക്

പാറമേക്കാവ് ദേശം – ക്ഷേത്രത്തിനകത്തേക്ക് ഉച്ചയ്ക്ക് 12 ന് പുറത്തേക്ക് രാത്രി 7 ന്

ക്ഷേത്രത്തിനകത്തേക്ക് രാത്രി 10.30 ന് പുറത്തേക്ക് പുലര്‍ച്ചെ 2 ന്

തിരുവമ്പാടി ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 7.30 ന് പുറത്തേക്ക് 9.30 ന്

ക്ഷേത്രത്തിനകത്തേക്ക് രാവിലെ 11 ന് പുറത്തേക്ക് രാത്രി 7 ന്

ക്ഷേത്രത്തിനകത്തേക്ക് രാത്രി 11 ന് പുറത്തേക്ക് പുലര്‍ച്ചെ 2 ന്

പകല്‍ പൂരം (27/4/26)

പാറമേക്കാവ് ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 7.30 ന് പുറത്തേക്ക് 11.30 ന്

തിരുവമ്പാടി ദേശം – ക്ഷേത്രത്തിനകത്തേക്ക് രാവിലെ 8 ന് പുറത്തേക്ക് ഉച്ചയ്ക്ക് 12 ന്.

spot_img

Related news

‘ഏതോ രോദനം മാംസ പിണ്ഡങ്ങളിൽ നിന്ന് വരുന്ന പോലെ തോന്നുന്നു’; ഇക്കുറി തൃശൂർ പൂരം ആഘോഷിക്കാനില്ലെന്ന് ബി. ​ഗോപാലകൃഷ്ണൻ

തൃശൂർ: ഇക്കുറി തൃശൂർ പൂരം ആഘോഷിക്കാനില്ലെന്ന് ബിജെപി നേതാവ് ബി. ​ഗോപാലകൃഷ്ണൻ. പൂരത്തിന്...

വെടിക്കെട്ട് പാറ്റേൺ മാറ്റിയാൽ അപകടങ്ങൾ കുറക്കാൻ സാധിക്കും; ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ

കൊച്ചി: വെടിക്കെട്ട്‌ പാറ്റേൺ മാറ്റിയാൽ അപകടം കുറഞ്ഞേക്കുമെന്ന് മുണ്ടത്തിക്കോട് ദുരന്ത അന്വേഷണ കമ്മീഷൻ...

ജീരക സോഡ കുപ്പിയ്ക്കുള്ളില്‍ ചത്ത പാമ്പിന്‍കുഞ്ഞ്; തൃശൂരിലെ കമ്പനി അടച്ചുപൂട്ടി

ഇരിങ്ങാലക്കുട: ജീരക സോഡ കുപ്പിയ്ക്കുള്ളില്‍ നിന്നും ചത്ത പാമ്പിന്‍കുഞ്ഞിനെ കിട്ടി. കോണത്തുകുന്ന്...

മന്ത്രിമാർ ‘തന്നിഷ്ടം’ കാട്ടേണ്ട; പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിൽ കടുപ്പിച്ചു മുസ്ലിം ലീഗ്

മലപ്പുറം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെ തീരുമാനിക്കുന്നതില്‍ മാര്‍ഗനിര്‍ദേശവുമായി...