ഡീസല്‍ പ്രതിസന്ധി; കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇന്നും ഭാഗികമായി മുടങ്ങും

ഡീസല്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗികമായി നിലയ്ക്കും. ഡീസല്‍ പ്രതിസന്ധി കണക്കിലെടുത്ത് ഭൂരിഭാഗം ഓര്‍ഡിനറി ബസുകളും ഭാഗികമായി ദീര്‍ഘദൂര ബസ്സുകളും സര്‍വീസ് നടത്തില്ല. കിലോമീറ്ററിന് 35 രൂപയില്‍ കുറവ് വരുമാനമുള്ള ബസ്സുകളാണ് വെട്ടിക്കുറയ്ക്കുന്നത്.

ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഇത് വരെയും കഴിഞ്ഞിട്ടില്ല. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ 20 കോടി രൂപ അനുവദിച്ചെങ്കിലും കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടില്‍ ബുധനാഴ്ച മാത്രമേ എത്തുകയുള്ളൂ. തുക ലഭിച്ചാല്‍ ഇന്ധന കമ്പനികള്‍ക്ക് കുടിശിക തീര്‍ത്തു അടിയന്തിരമായി പ്രതിസന്ധി പരിഹരിക്കാമെന്നാണ് കരുതുന്നത്.

13 കോടി രൂപയാണ് കുടിശിക. ദിവസ വരുമാനത്തില്‍ നിന്നു പണമെടുത്തു ശമ്പളം നല്‍കിയതാണ് പ്രതിസന്ധിക്കു കാരണം. ഇന്നലെ 40 ശതമാനം സര്‍വീസുകള്‍ മുടങ്ങിയിരുന്നു. തിരക്ക് അനുസരിച്ച് സൂപ്പര്‍ ക്ലാസ് ബസ്സുകള്‍ സര്‍വീസുകള്‍ നടത്താന്‍ നിര്‍ദേശമുണ്ട്.

ദിവസ വരുമാനത്തില്‍ നിന്ന് ഡീസല്‍ ഉറപ്പാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ബുധനാഴ്ച വരെ എങ്ങനെ സാധ്യമാകുമെന്നാണ് ആശങ്ക. സര്‍വീസ് പ്രതിസന്ധി ആസൂത്രിതമെന്നാണ് യൂണിയനുകളുടെ കുറ്റപ്പെടുത്തല്‍.

spot_img

Related news

വളാഞ്ചേരി നിപ്പ രോഗ പരിവേഷണം ഊർജ്ജിതപ്പെടുത്തി ആരോഗ്യ പ്രവർത്തകർ

നിപ്പബാധിത പ്രദേശത്ത് രോഗവ്യാപന സാധ്യത കണ്ടെത്തുന്നതിനായി രോഗപര്യവേക്ഷണം ഊര്‍ജ്ജപ്പെടുത്തി ആരോഗ്യ പ്രവര്‍ത്തകര്‍....

പ്രത്യേക ശ്രദ്ധയ്ക്ക്; കേരളത്തിലെ കൺട്രോൾ റൂമിന്റെ മെയിൽ ഐഡിയിൽ മാറ്റം

സംഘര്‍ഷ മേഖലയില്‍ കുടുങ്ങിയവര്‍ക്കായി കേരള സര്‍ക്കാര്‍ ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന...

നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി അപകടം, രണ്ടരവയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിരുന്നു രണ്ടരവയസ്സുകാരന്‍ കാറിടിച്ച് മരിച്ചു. കിഴുപറമ്പ് കുറ്റൂളി മാട്ടുമ്മല്‍...

രാജ്യത്തുടനീളം ആവശ്യത്തിന് ഇന്ധനം സ്‌റ്റോക്കുണ്ടെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും അറിയിപ്പുമായി ഇന്ത്യന്‍ ഓയില്‍

രാജ്യത്ത് എല്ലായിടത്തും ധാരാളം ഇന്ധനം സ്‌റ്റോക്കുണ്ടെന്നും വിതരണ ലൈനുകള്‍ വളരെ സുഗമമായി...

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 % വിജയം

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 424583 പേര്‍ ഉപരിപഠനത്തിന് യോഗത്യ നേടി.99.5...