ബൈക്കിന് പിറകില്‍ കാറിടിച്ചു; ബിടെക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

പാലക്കാട്: പരീക്ഷ എഴുതാന്‍ പോയ ബിടെക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. വടക്കഞ്ചേരി സ്വദേശി മുഹമ്മദ് അന്‍സലാണ് മരിച്ചത്. വിദ്യാര്‍ഥി സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കാറിടിച്ചാണ് അപകടം ഉണ്ടായത്. പാലക്കാട് കഞ്ചിക്കോട് ദേശീയപാതയിലാണ് സംഭവം. കോയമ്പത്തൂരിലെ കോളേജിലേക്ക് പരീക്ഷയ്ക്ക് പോകുകയായിരുന്നു അന്‍സില്‍. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ അന്‍സില്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

spot_img

Related news

‘മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം’; ആവശ്യവുമായി യൂത്ത് ലീഗ്

മലപ്പുറം ജില്ലാ വിഭജനം വീണ്ടും സജീവ ചർച്ചയാക്കി മുസ്ലിം യൂത്ത് ലീഗ്....

മുഖ്യമന്ത്രിയെ ഫലം വന്ന ശേഷം തീരുമാനിക്കാം”; പിണറായിക്ക് മുൻതൂക്കമില്ലെന്ന് മുരളീധരൻ

തൊഴിലാളികൾക്ക് വേണ്ടി ശക്തമായി വാദിച്ച സംസ്ഥാനമാണ് കേരളമെന്ന് കെ മുരളിധരൻ പറഞ്ഞു...

മസ്തിഷ്കജ്വരം: ചികിത്സയിലിരുന്ന ആലപ്പുഴ സ്വദേശിനി ആര്യ അന്തരിച്ചു

കേരളത്തിൽ വീണ്ടും മസ്തിഷ്കജ്വരം ബാധിച്ച് മരണം. ആലപ്പുഴ സ്വദേശി ആര്യ ആണ്...

ആ കാത്തിരിപ്പ് കണ്ണീരിലവസാനിച്ചു; കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റിൽ

സുല്‍ത്താന്‍ബത്തേരി: ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ പൊതുകിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

പൂവച്ചലിൽ നായയുടെ താണ്ഡവം; മൂന്ന് വാർഡുകളിൽ ആക്രമണം, വളർത്തുമൃഗങ്ങളെയും കടിച്ചു കീറി

തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരുക്ക്. പൂവച്ചലിലാണ് തെരുവുനായ...