ജോധ്പൂര്‍: യുപിയില്‍ കാണാതായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മൃതദേഹം സ്വയം പ്രഖ്യാപിത ആള്‍ദൈവവും ബലാത്സംഗ കേസ് പ്രതിയുമായ ആശാറാം ബാപ്പുവിന്റെ ആശ്രമത്തില്‍. ആശ്രമത്തിനകത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു കാറിനുള്ളില്‍ നിന്നാണ് 13കാരിയായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.ഈ മാസം അഞ്ച് മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. സംഭവത്തില്‍ ആശ്രമത്തില്‍ നിന്ന് ഒരാളെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു.പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജോധ്പൂരിലെ പ്രത്യേക കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് 2018ല്‍ ആശാറാം ബാപ്പുവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.2013ല്‍ ജോധ്പൂര്‍ ആശ്രമത്തില്‍ വച്ച് 16കാരിയെ ബലാത്സംഗം ചെയ്ത കേസിലാണ് ഇയാളെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.