എസ്എഫ്‌ഐ മയക്കു മരുന്ന് മാഫിയയായി പ്രവര്‍ത്തിക്കുന്നു: രമേശ് ചെന്നിത്തല

കേരളത്തില്‍ മയക്കുമരുന്ന് വ്യാപകമാക്കുന്നതിന്റെ പ്രധാന ഉത്തരവാദി എസ്എഫ്‌ഐ എന്ന് രമേശ് ചെന്നിത്തല. ലഹരി വ്യാപനം അവസാനിപ്പിക്കണമെങ്കില്‍ എസ്എഫ്‌ഐ പിരിച്ചുവിടേണ്ടിവരുമെന്ന് അദേഹം പറഞ്ഞു. ഈ സംഘടന അടിയന്തരമായി പിരിച്ചുവിടുകയാണ് വേണ്ടതെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എസ്എഫ്‌ഐ മയക്കു മരുന്ന് മാഫിയയായി പ്രവര്‍ത്തിക്കുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

9 വര്‍ഷം ഭരിച്ച മുഖ്യമന്ത്രിക്ക് മയക്കു മരുന്നിനെതിരെ ഒന്നും ചെയ്യാനായില്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എസ്എഫ്‌ഐക്ക് മുഖ്യമന്ത്രി പൂര്‍ണ പിന്തുണ നല്‍കുകയാണ് ചെയ്യുന്നത്. എസ്എഫ്‌ഐ എന്ന സംഘന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സിപിഐഎം തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിദ്ധാര്‍ത്ഥന്റെ കൊലപാതകത്തിനും കോട്ടയം റാഗിങ്ങും നടത്തിയത് എസ്എഫ്‌ഐ ആണ്.

രാഷ്ട്രീയ പിന്തുണ ഉള്ളത് കൊണ്ടാണ് ഇക്കാര്യങ്ങള്‍ നടത്തുന്നതെന്ന് അദേഹം വിമര്‍ശിച്ചു. കേരളത്തിലെ ചെറുപ്പക്കാരെയും വിദ്യാര്‍ഥികളെയും വഴിതെറ്റിക്കുന്നതും കലാലയങ്ങളില്‍ ആക്രമണങ്ങള്‍ ഉണ്ടാക്കുന്നതും എസ്എഫ്ഐയാണ്. ലക്കും ലഗാനുമില്ലാതെയാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. എന്തുകൊണ്ട് സര്‍ക്കാരിനും സിപിഐഎമ്മിനും എസ്എഫ്ഐയെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

അടിയന്തമായി എസ്എഫ്ഐ പിരിച്ചുവിടുകയാണ് വേണ്ടതെന്ന് അദേഹം ആവശ്യപ്പെട്ടു. കെഎസ്യു പ്രവര്‍ത്തകര്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെട്ടാല്‍ പുറത്താക്കുമെന്ന് അദേഹം പറഞ്ഞു. ഏതെങ്കിലും കോണ്‍ഗ്രസുകാരന്‍ ഇത് ചെയ്യുന്നുണ്ടോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നതുകൊണ്ടാണ് ലഹരിമാഫിയകള്‍ തഴച്ചുവളരുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

spot_img

Related news

ഹോളി ആഘോഷത്തിനിടെ തമ്മില്‍ തല്ല്; യുവാവ് ഗുരുതരാവസ്ഥയില്‍

തൃശൂര്‍: കുന്നംകുളം നഗരത്തിലെ ഹോളി ആഘോഷത്തിനിടെ നടുപ്പന്തിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ...

വളാഞ്ചേരി മുനിസിപ്പല്‍ ഓഫീസില്‍ വെച്ച് മൊബൈല്‍ പാസ്‌പോര്‍ട്ട് വാന്‍ ക്യാമ്പ് നടത്തുന്നു

വളാഞ്ചേരി മുനിസിപ്പാലിറ്റിയും കോഴിക്കോട് റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസും സംയുക്തമായി പാസ്‌പോര്‍ട്ട് ക്യാമ്പ്...

വ്യാജ ലൈംഗികാതിക്രമ പരാതികള്‍ ഇന്ത്യന്‍ സ്ത്രീകള്‍ ഉന്നയിക്കില്ലെന്ന ധാരണ എപ്പോഴും ശരിയാകില്ല: ഹൈക്കോടതി

വ്യാജ ലൈംഗികാതിക്രമ പരാതികള്‍ ഇന്ത്യന്‍ സ്ത്രീകള്‍ ഉന്നയിക്കില്ലെന്ന ധാരണ എപ്പോഴും ശരിയാകില്ലെന്ന്...

റേഷനരിയുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് ശിപാര്‍ശ; 4000 റേഷന്‍ കടകള്‍ പൂട്ടാനും നിര്‍ദേശം

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന റേഷനരിയുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് ശിപാര്‍ശ. റേഷന്‍കട...

മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. കാഞ്ഞിരമരത്തില്‍ തമ്പടിച്ച...