തമിഴ്നാട്ടില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു


ചെന്നൈ: തമിഴ്നാട്ടില്‍ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. കടലൂര്‍ ജില്ലയിലെ നെല്ലിക്കുപ്പത്തിന് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് 12.45ഓടെയാണ് സംഭവം. എ മോനിഷ (16), ആര്‍ പ്രിയദര്‍ശിനി (15), സഹോദരി ആര്‍ ദിവ്യ ദര്‍ശിനി (10), എം നവനീത (18), കെ പ്രിയ (18), എസ് സംഗവി (16), എം സുമുദ (18) എന്നിവരാണ് മരിച്ചത്.നെല്ലിക്കുപ്പത്തിനടുത്തുള്ള ഗ്രാമത്തില്‍ നിന്നെത്തിയ സംഘത്തിലെ പെണ്‍കുട്ടികളാണ് മുങ്ങിമരിച്ചത്. ഇവര്‍ കെടിലാം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. നദിയിലെ നീരൊഴുക്ക് ക്രമാതീതമായി വര്‍ധിച്ചതോടെ തടയണയ്ക്ക് സമീപത്തെ ചുഴിയില്‍പ്പെട്ട രണ്ട് കുട്ടികളെ രക്ഷിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പ്പെട്ടതെന്നാണ് എന്നാണു പ്രാഥമിക വിവരം. അപകടത്തില്‍ പെട്ടവരെ കടലൂര്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുെവങ്കിലും ഏഴ് പേരും മരണപ്പെട്ടിരുന്നു. സംഭവത്തില്‍ നെല്ലിക്കുപ്പം പൊലീസ് അന്വേഷണം ആരംഭിച്ചു.

spot_img

Related news

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു; കനത്ത സുരക്ഷയില്‍ ഡല്‍ഹി

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു. തഹാവൂര്‍ റാണയുമായുള്ള പ്രത്യേക...

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു; പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി...

വഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലീം ലീഗ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി

വഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലീം ലീഗ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി. മൗലികാവകാശങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും...

വഖഫ് ബില്‍ പാസാക്കിയ ബി.ജെ.പിയുടെ അടുത്തലക്ഷ്യം കത്തോലിക്കാസഭയെന്ന് രാഹുല്‍ ഗാന്ധി

ആര്‍എസ്എസ് മുഖപത്രത്തില്‍ കത്തോലിക്കാ സഭയ്ക്ക് എതിരെ പ്രസിദ്ധീകരിച്ച ലേഖനം ആയുധമാക്കി പ്രതിപക്ഷം....

രാജ്യസഭയും കടന്ന് വഖഫ് ബില്‍; രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമാകും

ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയും കടന്ന് വഖഫ് നിയമ ഭേദഗതി ബില്‍. വോട്ടെടുപ്പില്‍...