ചങ്ങരംകുളത്തെ പോലീസ് ഇൻസ്പെക്ടർ ബഷീർ ചിറക്കലിനെതിരെ വിവാദ പരാമർശവുമായി സന്ദീപ് വാര്യർ

ചങ്ങരംകുളത്തെ പോലീസ് ഇൻസ്പെക്ടർ ബഷീർ ചിറക്കലിനെതിരെ വിവാദ പരാമർശവുമായി സന്ദീപ് വാര്യർ. സ്റ്റേഷനിലെത്തുന്ന ബിജെപി നേതാക്കളെ പരിഗണിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു സിഐക്കെതിരേയുളള സന്ദീപ് വാര്യറുടെ ഭീഷണി സ്വരത്തിലുളള പ്രസംഗം.

ബിജെപിയുടെ കാര്യം പറഞ്ഞ് വരരുതെന്ന് പറയാൻ ബഷീറിന്റെ വാപ്പാന്റെ വകയല്ല ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ എന്നായിരുന്നു സന്ദീപ് വാര്യറുടെ പരാമർശം. ചങ്ങരംകുളം ടൗണിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു സന്ദീപ് വാര്യർ.

നിങ്ങൾ എന്താണ് പറഞ്ഞത്, ചങ്ങരംകുളത്തെ പൊലീസ് സ്റ്റേഷനിലേക്ക് ബിജെപിയുടെ കാര്യം പറഞ്ഞ് വരരുത് എന്നാണോ? എന്താ ബഷീറെ നിന്റെ വാപ്പാന്റെ വകയാണോ ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ. ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനാണ് ജനപ്രതിനിധികൾ പൊലീസ് സ്റ്റേഷനിലേക്ക് കടന്നുവരുന്നത്. ഞങ്ങൾ വന്നിട്ടുളളത് ബഷീറിന്റെ വാപ്പാന്റെ നാലാംകെട്ടിനുളള ബീവിയുടെ വീട്ടിലേക്കല്ല. ഞങ്ങളുടെ നേതാക്കൾ കടന്നു വന്നിട്ടുളളത് ഈ സർക്കാർ പണികഴിച്ച പൊലീസ് സ്റ്റേഷനിലേക്കാണ്. അവിടെ കടന്നുവരേണ്ടെന്ന് കൽപ്പിക്കാൻ ഒരു പൊന്നുതമ്പുരാനും വളർന്നിട്ടില്ല എന്ന് ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഇത് ബിജെപി നൽകുന്ന മുന്നറിയിപ്പാണ്.’ സന്ദീപ് വാര്യർ പ്രസംഗത്തിൽ പറഞ്ഞു.

ബിജെപി പ്രവർത്തകരെ പൊലീസും സിപിഐഎമ്മും ചേർന്ന് വേട്ടയാടുന്നുണ്ടെന്ന് ബിജെപി ആരോപിച്ചു. അതേസമയം, സന്ദീപ് വാര്യരുടെ പരാമർശത്തിനെതിരെ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയപാർട്ടികൾ രം​ഗത്തുവന്നിട്ടുണ്ട്.

spot_img

Related news

കുരുക്കഴിയാതെ എടരിക്കോട് മമ്മാലിപ്പടി; ഗതാഗത തടസ്സത്തിനു പരിഹാരമായില്ല

കോട്ടയ്ക്കല്‍: എടരിക്കോട് മമ്മാലിപ്പടിയില്‍ മാസങ്ങളായി നിലനില്‍ക്കുന്ന ഗതാഗത തടസ്സത്തിനു പരിഹാരമായില്ല. മമ്മാലിപ്പടി...

നിപ വളാഞ്ചേരി നഗരസഭയിൽ അടിയന്തര യോഗം ചേർന്നു

വളാഞ്ചേരി നഗരസഭയിൽ രണ്ടാം വാർഡിൽ ഒരാൾക്ക് നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ...

മലപ്പുറത്ത് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റി

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെയ് 12 ന്...

തിരൂരങ്ങാടി തൃക്കുളത്ത് അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കി മകന്‍; മകനെ പുറത്താക്കി വീട് അമ്മക്ക് നല്‍കി റവന്യൂ അധികൃതര്‍

മലപ്പുറം: തിരൂരങ്ങാടി തൃക്കുളത്ത് അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കിയ മകനും കുടുംബത്തിനുമെതിരെ...

കോട്ടക്കലിൽ കൂട്ടുകാരികളോടൊപ്പം കളിക്കുന്നതിനിടെ ചക്ക തലയിൽ വീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം

കോട്ടക്കലിൽ കൂട്ടുകാരികളോടൊപ്പം കളിക്കുന്നതിനിടെ ചക്ക തലയിൽ വീണ് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം....