പുഷ്പ 2 ഒടിടിയിലേക്ക്

അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 ദി റൂള്‍ ഇനി ഒടിടിയിലേക്ക്. നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ ചിത്രത്തിന്റെ ടീസര്‍ പങ്കുവെച്ചുകൊണ്ടാണ് പുഷ്പ 2 ജനുവരി 30 ന് പ്രദര്‍ശനത്തിനെത്തുമെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്.

ഡിസംബര്‍ 5 ന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഇപ്പോള്‍ ഒടിടിയില്‍ എത്തുന്നത് നിരവധി ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തതിന് ശേഷമാണ്. ഏറ്റവും വലിയ തുകയ്ക്കാണ് നെറ്റ്ഫ്‌ലിക്‌സ് ചിത്രം സ്വന്തമാക്കിയതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ നാല് ഭാഷകളില്‍ മാത്രമേ റിലീസ് ചെയ്യൂ. തീയറ്ററില്‍ റിലീസ് ചെയ്തതില്‍ നിന്നും 23 മിനിറ്റ് അധികമുള്ള ചിത്രത്തിന്റെ പുതിയ പതിപ്പാണ് ഒടിടിയില്‍ ഉണ്ടാവുക. 2021ല്‍ ഇറങ്ങിയ പുഷ്പ: ദി റൈസ് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് പുഷ്പ 2 ദി റൂള്‍.

അല്ലു അര്‍ജുനും രശ്മിക മന്ദാനയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ഫഹദ് ഫാസില്‍, ജഗപതി ബാബു, ജഗദീഷ് പ്രതാപ് ബണ്ഡാരി, ധനഞ്ജയ, റാവു രമേഷ്, സുനില്‍, അനസൂയ ഭരദ്വാജ്, അജയ് എന്നിവരും ചിത്രത്തിലുണ്ട്.

spot_img

Related news

മലയാള സിനിമാ പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ‘എമ്പുരാന്റെ’ ടീസര്‍ ഇന്ന് എത്തും

മലയാള സിനിമാ പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം...

ടൊവിനോയുടെ ‘തന്ത വൈബ്’ വരുന്നു

തല്ലുമാലയെന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മുഹ്‌സിന്‍ പെരാരിയും ടൊവിനോ തോമസും വീണ്ടും...

‘ഐ ആം കാതലന്‍’ 17 ന് ഒ.ടി.ടിയിലേക്ക്‌

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്കും പ്രേമലു...

ബ്ലെസി ചിത്രം ‘ആട് ജീവിതം’ ഓസ്‌കറിലേക്ക്‌

ബ്ലെസി ചിത്രം ആട് ജീവിതം 97 ാമത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക...

കോമഡി മാസ്റ്റര്‍ തിരിച്ചെത്തുന്നു; സ്റ്റീഫന്‍ ഹോക്കിങ്‌സ് ലുക്കില്‍ ജഗതി ശ്രീകുമാര്‍

ഒരു ഇടവേളക്ക് ശേഷം മലയാളത്തിന്റെ ഇതിഹാസം ജഗതി ശ്രീകുമാര്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നു....