ജ്യൂസില്‍ മദ്യം കലര്‍ത്തി യുവതിയുടെ നഗ്‌ന വീഡിയോ പകര്‍ത്തിയ സംഭവം; പ്രതിക്കെതിരെ കേസെടുത്ത് പൊലീസ്

കാസർഗോഡ് കാഞ്ഞങ്ങാട് ജ്യൂസിൽ മദ്യം കലർത്തി യുവതിയുടെ നഗ്‌ന വീഡിയോ പകർത്തിയ സംഭവത്തിൽ പ്രതിക്കെതിരെ പോക്‌സോ കേസെടുത്തു. വടകര വില്യാപ്പള്ളി സ്വദേശി മുഹമ്മദ് ജാസ്മിനെയാണ് പയ്യന്നൂർ പൊലീസ് പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തത്.

ഈ മാസം 12 നാണ് ജാസ്മിനെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രവാസിയായ യുവതി നാട്ടിലെത്തിയ സമയത്ത് ഇൻസ്റ്റഗ്രാമിലൂടെ പ്രതിയുമായി സൗഹൃദത്തിൽ ആയിരുന്നു. തുടർന്ന് നാലുദിവസം യുവതിയോടൊപ്പം ജാസ്മിൻ താമസിക്കുകയും ചെയ്തു. ഇതിനിടയിൽ ജ്യൂസിൽ മദ്യം കലർത്തിയാണ് യുവതിയെ പീഡിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെട്ട് ഭീഷണി തുടങ്ങിയതോടെ യുവതി ചന്തേര പൊലീസിൽ പരാതി നൽകി.

വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മുഹമ്മദ് ജാസ്മിനെ കരിപ്പൂർ എയർപോർട്ടിൽ വച്ച് പൊലീസ് പിടികൂടി. ഇതിന് പിന്നാലെയാണ് യുവതിയുടെ മകൻ പയ്യന്നൂർ പൊലീസിനെ സമീപിച്ചത്. അമ്മയോടൊപ്പം ഉള്ള നഗ്‌ന വീഡിയോ ദൃശ്യങ്ങൾ ഇയാൾ 16 കാരന് അയച്ചിരുന്നു. വീഡിയോകൾ കണ്ട കുട്ടിയുടെ മാനസികനില തെറ്റുകയും ചെയ്തു. റിമാൻഡിൽ കഴിയുന്ന പ്രതിയുടെ അറസ്റ്റ് പയ്യന്നൂർ പൊലീസ് രേഖപ്പെടുത്തി. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് നിരവധി പെൺകുട്ടികൾ ഇയാളുടെ വലയിൽ അകപ്പെട്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

spot_img

Related news

വീട്ടിലെ ബെഡ് റൂമില്‍ വളര്‍ത്തിയ കഞ്ചാവ് പിടികൂടി

കൊല്ലം കരുനാഗപ്പള്ളിയില്‍ വീട്ടിലെ ബെഡ് റൂമില്‍ വളര്‍ത്തിയ കഞ്ചാവ് പിടികൂടി. കരുനാഗപ്പള്ളി...

ഫേസ്ബുക്കിലൂടെ തൃശൂര്‍ സ്വദേശിയുടെ 2 കോടി രൂപ തട്ടിയെടുത്ത നൈജീരിയന്‍ പൗരന്‍ പിടിയില്‍

ഫേസ്ബുക്കിലൂടെ തൃശൂര്‍ സ്വദേശിയുടെ രണ്ട് കോടിയോളം തട്ടിയ കേസില്‍ നൈജീരിയന്‍ പൗരന്‍...

ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

വയനാട് കേണിച്ചിറയില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കേളമംഗലം...

കണ്‍നിറയെ കണികണ്ട് മലയാളി; വിഷുപ്പുലരി ആഘോഷമാക്കി മലയാളികള്‍

നിറ സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും കണികണ്ട് മലയാളികള്‍. വിഷുപ്പുലരി കാര്‍ഷിക സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും...