രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ചില്ലറ വില്പനയെ വില വര്‍ധന ബാധിക്കില്ല. എക്‌സൈസ് ഡ്യൂട്ടി രണ്ടു രൂപ വര്‍ദ്ധിപ്പിച്ചാണ് കേന്ദ്രം ഉത്തരവിറക്കിയത്.
പണപ്പെരുപ്പ സമ്മര്‍ദ്ദം അനുഭവിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഈ വിലവര്‍ദ്ധനവ് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും. ഉയര്‍ന്ന ഇന്ധന വില ഗാര്‍ഹിക ബജറ്റിനെ കൂടുതല്‍ ഞെരുക്കും. അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രതികാര തീരുവകള്‍ മൂലം ആഗോള വ്യാപാര യുദ്ധം ഉണ്ടാകുമോ എന്ന ഭീതി നിലനില്‍ക്കുന്നതിനാല്‍, ആഗോള അസംസ്‌കൃത എണ്ണ വില കുറഞ്ഞുവരുന്ന സമയത്താണ് ഈ നടപടി.