വെയിലിലും മഴയിലും തളരാതിരിക്കാൻ ഭീമൻ കുടയും ബാഗും; അമ്പിളി ചേട്ടന് കൈത്താങ്ങായി പട്ടാമ്പി ലയൺസ് ക്ലബ്ബ്

പട്ടാമ്പി ലയൺസ് ക്ലബ്ബിന്റെ ഹ്യുമാനിറ്റേറിയൻ പദ്ധതിയുടെ ഭാഗമായി രണ്ടാംമൈലിൽ ലോട്ടറി കച്ചവടം നടത്തുന്ന അമ്പിളി ചേട്ടന് ഭീമൻ കുടയും ലോട്ടറി ബാഗും നൽകി. “ജീവിത പോരാട്ടത്തിന് ചെറിയൊരു കരുതൽ” എന്ന സന്ദേശത്തോടെ ലയൺസ് ക്ലബ്ബ്‌ നടത്തി വരുന്ന പദ്ധതിയാണിത്. ജില്ലാ സെക്രട്ടറി പ്രശാന്ത് മേനോൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ‘ലെറ്റ്സ് ഫുട്ബോൾ’ പദ്ധതിയിലൂടെ കുട്ടികളുടെ മൊബൈൽ ഉപയോഗം കുറച്ച് ഫുട്ബോൾ കളി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഫുട്ബോൾ പട്ടാമ്പി മുൻസിപ്പാലിറ്റി കൗൺസിലർ പി.ഗിരിജ ഏറ്റുവാങ്ങി. പട്ടാമ്പി ലയൺ ക്ലബ്ബ്‌ സർവീസ് ചെയർപേഴ്സൺ കെ. മനോജ്‌, എം.ജി. വിജയൻ, കെ.രാജ്‌കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

spot_img

Related news

‘മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം’; ആവശ്യവുമായി യൂത്ത് ലീഗ്

മലപ്പുറം ജില്ലാ വിഭജനം വീണ്ടും സജീവ ചർച്ചയാക്കി മുസ്ലിം യൂത്ത് ലീഗ്....

മുഖ്യമന്ത്രിയെ ഫലം വന്ന ശേഷം തീരുമാനിക്കാം”; പിണറായിക്ക് മുൻതൂക്കമില്ലെന്ന് മുരളീധരൻ

തൊഴിലാളികൾക്ക് വേണ്ടി ശക്തമായി വാദിച്ച സംസ്ഥാനമാണ് കേരളമെന്ന് കെ മുരളിധരൻ പറഞ്ഞു...

മസ്തിഷ്കജ്വരം: ചികിത്സയിലിരുന്ന ആലപ്പുഴ സ്വദേശിനി ആര്യ അന്തരിച്ചു

കേരളത്തിൽ വീണ്ടും മസ്തിഷ്കജ്വരം ബാധിച്ച് മരണം. ആലപ്പുഴ സ്വദേശി ആര്യ ആണ്...

ആ കാത്തിരിപ്പ് കണ്ണീരിലവസാനിച്ചു; കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റിൽ

സുല്‍ത്താന്‍ബത്തേരി: ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ പൊതുകിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

പൂവച്ചലിൽ നായയുടെ താണ്ഡവം; മൂന്ന് വാർഡുകളിൽ ആക്രമണം, വളർത്തുമൃഗങ്ങളെയും കടിച്ചു കീറി

തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരുക്ക്. പൂവച്ചലിലാണ് തെരുവുനായ...