ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്: സംഘത്തിലെ പ്രധാനി പോലീസിന്റെ പിടിയില്‍

ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പില്‍ ഗുജറാത്ത് സ്വദേശി കീര്‍ത്ത് ഹക്കാനി പിടിയില്‍. തട്ടിപ്പ് സംഘത്തിലെ പ്രധാനിയാണിയാള്‍. വ്യാജ ട്രേഡിങ്ങ് ആപ്പ് നിര്‍മിച്ചാണ് തട്ടിപ്പ് നടത്തിയത്. ആപ്പ് നിര്‍മിച്ചവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കിഴക്കമ്പലം സ്വദേശിയില്‍ നിന്ന് 7.80 ലക്ഷം തട്ടിയ കേസിലാണ് കീര്‍ത്ത് ഹക്കാനിയെ തടിയിട്ടപറമ്പ് പൊലീസ് പിടികൂടിയത്. ഗുജറാത്തിലെ ഫ്‌ലാറ്റില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. വ്യാജ ട്രേഡിങ്ങ് ആപ്പ്് നിര്‍മിച്ചാണ് കീര്‍ത്ത് ഹക്കാനി ആളുകളില്‍ നിന്ന് പണം അപഹാരിച്ചത് എന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 7 ലക്ഷം രൂപയും പൊലീസ് കണ്ടെത്തി. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതുവഴി കൂടുതല്‍ അറസ്റ്റ് ഉണ്ടാകും.

പ്ലേ സ്‌റ്റോറില്‍ ലഭ്യമല്ലാത്ത ആപ്പിന്റെ ലിങ്ക് അയച്ചു നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്. രജിസ്റ്റര്‍ ചെയ്യുന്നതിന് പിന്നാലെ പണം നഷ്ടമാകുന്നു. ഇത്തരത്തില്‍ വ്യാജ ആപ്പ് നിര്‍മിച്ച് പണം തട്ടുന്ന വന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം സംഘങ്ങള്‍ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് ഐടി മേഖലയിലെ വിദഗ്ധര്‍ പറയുന്നു.

spot_img

Related news

വീട്ടിലെ ബെഡ് റൂമില്‍ വളര്‍ത്തിയ കഞ്ചാവ് പിടികൂടി

കൊല്ലം കരുനാഗപ്പള്ളിയില്‍ വീട്ടിലെ ബെഡ് റൂമില്‍ വളര്‍ത്തിയ കഞ്ചാവ് പിടികൂടി. കരുനാഗപ്പള്ളി...

ഫേസ്ബുക്കിലൂടെ തൃശൂര്‍ സ്വദേശിയുടെ 2 കോടി രൂപ തട്ടിയെടുത്ത നൈജീരിയന്‍ പൗരന്‍ പിടിയില്‍

ഫേസ്ബുക്കിലൂടെ തൃശൂര്‍ സ്വദേശിയുടെ രണ്ട് കോടിയോളം തട്ടിയ കേസില്‍ നൈജീരിയന്‍ പൗരന്‍...

ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

വയനാട് കേണിച്ചിറയില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കേളമംഗലം...

കണ്‍നിറയെ കണികണ്ട് മലയാളി; വിഷുപ്പുലരി ആഘോഷമാക്കി മലയാളികള്‍

നിറ സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും കണികണ്ട് മലയാളികള്‍. വിഷുപ്പുലരി കാര്‍ഷിക സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും...