കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. യു എ ഇയില്‍ നിന്നുവന്ന വിമാനത്തില്‍ സ്വര്‍ണംകൊണ്ടുവന്ന രണ്ട് പേരേയും ഇതുവാങ്ങാനെത്തിയ നാല് പേരെയും കസ്റ്റഡിയിലെടുത്തു. സ്വര്‍ണം ഉരുളകളാക്കി ശരീരത്തിന്റെ രഹസ്യഭാഗത്ത് ഒളിപ്പിച്ചു കടത്താനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്.