വിവാഹ വാഗ്ദാനം നല്‍കി യുവതിയുടെ നഗ്‌നചിത്രം പകര്‍ത്തി; ഒടുവില്‍ തനിനിറം പുറത്ത്, 49 കാരന്‍ പിടിയില്‍

തൃശൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കാക്കത്തുരുത്തി സ്വദേശി വലിയപറമ്പില്‍ വീട്ടില്‍ രഞ്ചിഷ് (49) ആണ് അറസ്റ്റിലായത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രണയം നടിച്ച് യുവതിയെ പ്രതി കെണിയില്‍ പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രണയം നടിച്ച് യുവതിയെ ആദ്യം രഞ്ചിഷ് വശത്താക്കി. പിന്നീട് വിവാഹ വാഗ്ദാനം നല്‍കിയാണ് യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ ഇയാള്‍ കൈക്കലാക്കിയത്. പിന്നീട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പല സ്ഥലങ്ങളിലെത്തിച്ച് യുവാവ് നിരവധി തവണ പീഡിപ്പിച്ചു. നിരന്തരമായ പീഡനത്തിനും ഭീഷണിക്കും ഇരയായ യുവതി ഒടുവില്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

യുവതിയുടെ പരാതിയില്‍ കേസെടുത്ത കാട്ടൂര്‍ പൊലീസ് രഞ്ചിഷിനെ അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി. സുരേഷിന്റെ നിര്‍ദേശ പ്രകാരം കാട്ടൂര്‍ ഇന്‍സ്പെക്ടര്‍ ഇ.ആര്‍. ബൈജുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്വകാര്യ ബസില്‍ മുന്‍പ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന പ്രതി കാട്ടൂര്‍ സ്റ്റേഷനില്‍ ക്രിമിനല്‍ കേസിലെ പ്രതിയാണ്. അന്വേഷണ സംഘത്തില്‍ എസ്.ഐ. ബാബു ജോര്‍ജ്, എ.എസ്.ഐ. മിനി, സീനിയര്‍ സി.പി.ഒ. ധനേഷ് സി. ജി, ബിന്നല്‍, ഫെബിന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

spot_img

Related news

കുറുവാ സംഘത്തിന് ശേഷം ഇറാനി ഗ്യാങ്; നെടുങ്കണ്ടത്ത് പിടിയില്‍

ഇടുക്കി: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങള്‍ ഇടുക്കി...

പാകം ചെയ്തും അല്ലാതെയുമായി വന്യ മൃഗങ്ങളുടെ മാംസം; അച്ഛനും മക്കളും നായാട്ടുകാരെന്ന് വനം വകുപ്പ് സംഘം

മലപ്പുറം: വെണ്ടേക്കുംപൊട്ടിയില്‍ കാട്ടിറച്ചിയുമായി രണ്ട് പേര്‍ പിടിയില്‍. വെണ്ടേക്കുംപൊട്ടി സ്വദേശി ജോണ്‍സണ്‍...

മാഞ്ഞത് മലയാളത്തിന്റെ ‘സുകൃതം’, അന്തിമോപചാരം അര്‍പ്പിക്കാന്‍ ‘സിത്താര’യില്‍ മാത്രം അവസരം, സംസ്‌കാരം വൈകിട്ട്

എംടി വാസുദേവന്‍ നായര്‍ക്ക് കേരളത്തിന്റെ പ്രണാമം. കേരളീയ ജീവിത പരിണാമത്തെ തൂലികയിലേക്ക്...

എഴുത്തിന്റെ കുലപതിക്കു വിട; എംടിക്ക് ഹൃദയാഞ്ജലി

മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെയായിരുന്നു 91 കാരനായ...