നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബര്‍ നാലിന്

ആലപ്പുഴ: മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ആലപ്പുഴ പുന്നമടക്കായലില്‍ വീണ്ടും നെഹ്റുട്രോഫി വള്ളംകളിയെത്തുന്നു. ഈ വര്‍ഷത്തെ നെഹ്റു ട്രോഫി ജലോത്സവം സെപ്റ്റംബര്‍ നാലിന് നടത്താനാണ് ധാരണയായത്. ചരിത്ര പ്രസിദ്ധമായ നെഹ്റു ട്രോഫി ജലമേള പുന്നമടക്കായലില്‍ സെപ്റ്റംബര്‍ നാലിന് നടത്താനാണ് ധാരണ. കായല്‍ ടൂറിസത്തിന്‍റെ വളര്‍ച്ചയ്ക്ക് വള്ളംകളി ഉത്തേജനം പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കരക്കാര്‍ക്കും ബോട്ട് ക്ലബുകള്‍ക്കും ഇനി ഒരുക്കത്തിന്‍റെയും പരിശീലനത്തിന്‍റെയും നാളുകളാണ്. കുട്ടനാടിന്‍റെ കൈക്കരുത്തും മെയ്ക്കരുത്തും പുന്നമടയില്‍ ദൃശ്യമാകും. സെപ്റ്റംബര്‍ നാലിന് വള്ളംകളി നടത്താന്‍ പിപി ചിത്തരഞ്ജന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. തീയതിക്ക് അന്തിമ അംഗീകാരം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.

spot_img

Related news

റേഷനരിയുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് ശിപാര്‍ശ; 4000 റേഷന്‍ കടകള്‍ പൂട്ടാനും നിര്‍ദേശം

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന റേഷനരിയുടെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് ശിപാര്‍ശ. റേഷന്‍കട...

മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

മലപ്പുറം തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. കാഞ്ഞിരമരത്തില്‍ തമ്പടിച്ച...

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അന്തരിച്ചു

ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അന്തരിച്ചു. 10.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്....

വാഹന പരിശോധനയ്ക്കിടെ 105 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

ഇടുക്കി: വാഹന പരിശോധനയ്ക്കിടെ 105 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍....

കേരളത്തിന് ഇനി ഒരു മാറ്റം വേണം, അതിന് യുഡിഎഫ് വരണം: ഷാഫി പറമ്പില്‍

ജനകീയ പ്രശ്നങ്ങളോട് രണ്ടു ഗവണ്‍മെന്റും കാണിക്കുന്ന സമീപനം മോശമെന്ന് ഷാഫി പറമ്പില്‍...