ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ നടിമാരായ തമന്ന ഭാട്ടിയ, കാജല്‍ അഗര്‍വാള്‍ എന്നിവരെ ചോദ്യം ചെയ്യും. പുതുച്ചേരി പൊലീസിന്റേതാണ് നീക്കം. മൂന്ന് കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. ക്രിപ്‌റ്റോ കറന്‍സി നിക്ഷേപ പദ്ധതിയില്‍ വഞ്ചിക്കപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്.
കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ച കമ്പനിയുടെ പ്രചാരണ പരിപാടികളില്‍ നടിമാര്‍ പങ്കെടുത്തിരുന്നു. പ്രചാരണ പരിപാടികളില്‍ കാജല്‍ അഗര്‍വാളും പങ്കെടുത്തിരുന്നു. 2022ല്‍ കമ്പനിയുടെ ഉദ്ഘാടനത്തില്‍ നടി തമന്ന അതിഥി ആയിരുന്നു. ഉദ്ഘാടനത്തില്‍ പങ്കെടുത്തതിന് പുറമെ കമ്പനിയുമായി നടിമാര്‍ക്ക് ബന്ധം ഉണ്ടോയെന്നാണ് അന്വേഷിക്കുന്നത്. കേസില്‍ രണ്ട് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. പ്രതികള്‍ കേരളത്തില്‍ അടക്കം തട്ടിപ്പ് നടത്തിയെന്നാണ് നിഗമനം.