ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് മന്ത്രി കൈലാഷ് ഗെഹ്ലോട്ട് രാജിവെച്ചു

ഡല്‍ഹി ഗതാഗതമന്ത്രിയും ആം ആദ്മി പാര്‍ട്ടി മുതിര്‍ന്ന നേതാവുമായ കൈലാഷ് ഗെഹ്ലോട്ട് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും മന്ത്രിസ്ഥാനവും രാജിവെച്ചു. ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനും മന്ത്രി അതിഷിക്കും അയച്ച രാജിക്കത്തില്‍, സമീപകാല വിവാദങ്ങളും പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളും സ്ഥാനമൊഴിയാനുള്ള കാരണങ്ങളായി ഗെഹ്ലോട്ട് ചൂണ്ടിക്കാട്ടി. പാര്‍ട്ടിക്കുള്ളിലെ ക്രമക്കേടുകളും രാജിക്കത്തില്‍ അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്.

ജനങ്ങളുടെ അവകാശങ്ങള്‍ക്ക് പകരം, സ്വന്തം അജണ്ടക്ക് വേണ്ടിയാണ് പോരാടുന്നതെന്ന് ആരോപണം. യമുന ശുദ്ധീകരണം അടക്കമുള്ള വാഗ്ദാനങ്ങള്‍ പാലിക്കാനായില്ല. ഭൂരിഭാഗം സമയവും കേന്ദ്രവുമായി ഡല്‍ഹി സര്‍ക്കാര്‍ പോരാടിയാല്‍ ഡല്‍ഹിക്ക് യഥാര്‍ഥ പുരോഗതി ഉണ്ടാകില്ലെന്നും രാജി കത്തില്‍ ചൂണ്ടിക്കാട്ടി.

കെജ്രിവാളിന്റെ കാലത്ത് നവീകരിച്ച മുഖ്യമന്ത്രിയുടെ വസതിയെ സൂചിപ്പിക്കാന്‍ ബിജെപി ഉപയോഗിക്കുന്ന പദമായ ”ശീഷ്മഹല്‍” പോലെയുള്ള ലജ്ജാകരവും വിചിത്രവുമായ നിരവധി വിവാദങ്ങളെ അദ്ദേഹം പരാമര്‍ശിച്ചു. ആം ആദ്മിയില്‍ വിശ്വസിക്കുന്നുണ്ടോ എന്ന സംശയത്തിലേക്ക് ഇത്തരം വിവാദങ്ങള്‍ എത്തിക്കുന്നുവെന്നും ഗെഹ്ലോട്ട് പറഞ്ഞു.

ഞാന്‍ എന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചത് ഡല്‍ഹിയിലെ ജനങ്ങളെ സേവിക്കാനുള്ള പ്രതിജ്ഞാബദ്ധതയോടെയാണ്, അത് തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പിന്മാറുകയല്ലാതെ അതിന് മറ്റ് വഴികളില്ലെന്നും ഗെഹ്ലോട്ട് രാജി കത്തില്‍ പറയുന്നു.

spot_img

Related news

ആര്‍ ജി കര്‍ ആശുപത്രിയിലെ യുവഡോക്ടറുടെ ബലാത്സംഗ കൊലപാതകം; പ്രതിക്ക് ജീവപര്യന്തം

കൊല്‍ക്കത്ത: കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ട്രെയിനി ഡോക്ടര്‍...

രാജ്യത്ത് ഏറ്റവും കൂടുതല്‍ ‘കൊവിഡ് മരണം’ കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സംഭവിച്ചത് കേരളത്തിലാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്....

ചരിത്രമെഴുതി ഐഎസ്ആര്‍ഒ; സ്‌പെഡെക്‌സ് ദൗത്യം വിജയകരം

സ്‌പേസ് ഡോക്കിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ബഹിരാകാശത്ത് എത്തിയ ഇരട്ട...

കടല വേവിക്കാന്‍ ഗ്യാസ് അടുപ്പില്‍ വെച്ച് കിടന്നുറങ്ങി; വിഷപ്പുക ശ്വസിച്ച യുവാക്കള്‍ക്ക് ദാരുണാന്ത്യം

നോയിഡയില്‍ ചോലെ ബട്ടൂര തയ്യാറാക്കാന്‍ തലേദിവസം രാത്രികടല ഗ്യാസ് അടുപ്പില്‍ വേവിക്കാന്‍വെച്ചു...

കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ ഇനി മുതൽ കിട്ടില്ല; വിതരണം നിർത്തുന്നതായി നിർമാതാക്കൾ

കിങ്ഫിഷര്‍, ഹൈനകന്‍ ബിയറുകള്‍ തെലങ്കാനയില്‍ ഇനി കിട്ടില്ല. ഹൈദരാബാദ് അടക്കം തെലങ്കാനയിലാകെ...