ഐഎംഎ യുടെ ആഭിമുഖ്യത്തില്‍ ഐഡിഎ യുടെ സഹകരണത്തോടെ ആഹ്വാനം ചെയ്ത മെഡിക്കല്‍ സമരത്തില്‍ വളാഞ്ചേരിയിലും സമീപപ്രദേശങ്ങളിലുള്ള മുഴുവന്‍ ഡോക്ടര്‍മാരും പങ്കാളികളായി.ആരോഗ്യപ്രവര്‍ത്തകരും അത്യാഹിതവിഭാഗമല്ലാത്ത എല്ലാ പരിശോധനകളും ഒഴിവാക്കിയാണ് ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്.പ്രതിഷേധ പരിപാടിയുടെ ഭാഗമായി വളാഞ്ചേരിയില്‍ ഡോക്ടര്‍മാര്‍ മനുഷ്യച്ചങ്ങല തീര്‍ത്തു.ഐഎംഎ പ്രസിഡന്റ് ഡോ.മുഹമ്മദാലി,സെക്രട്ടറി ഡോ.റിയാസ്,മുന്‍ പ്രസിഡന്റുമാരായ ഡോ മുജീബ് റഹ്മാന്‍,ഡോ കുട്ടി,ഐഡിഎ സംസ്ഥാന സെക്രട്ടറി ഡോ ദീപു ജേക്കബ്,ഡോ ഹാരിസ് കെ ടി,ഡോ മഹേഷ്,കെജിഎംഒഎ ജില്ലാ ഭാരവാഹി ഡോ സിദ്ധീഖ് വലിയകുന്ന്,ഡോ അബ്ദുറഹ്മാന്‍,ഡോ റൂബി സഹീര്‍,ഡോ ഇബ്രാഹിംകുട്ടി,ഡോ.അബ്ദുല്‍ വഹാബ്, ഡോ ഇന്ദിര,ഡോ റഹ്മത്ത് ബീഗം എന്നിവര്‍ സംസാരിച്ചു