നിറ സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും കണികണ്ട് മലയാളികള്‍. വിഷുപ്പുലരി കാര്‍ഷിക സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും കണ്‍തുറക്കുന്ന പ്രതീക്ഷയുടെ ദിവസം കൂടിയാണ് മലയാളികള്‍ക്ക്. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷവും സജീവം. താലത്തില്‍ ഒരുക്കിവെക്കുന്ന കണികാഴ്ച്ച പോലെ വരും വര്‍ഷം സമൃദ്ധമാകുമെന്നാണ് പ്രതീക്ഷ. അടുത്ത ഒരു വര്‍ഷത്തേക്ക് വിഷുവിന് ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ നിലനില്‍ക്കുമെന്നാണ് വിശ്വാസം. കണികണ്ടുണരുന്നവര്‍ക്ക് വിഷുക്കൈനീട്ടം കിട്ടുന്നതും വിഷുപ്പുലരിയിലെ പതിവാണ്.
തുല്യമായത് എന്നര്‍ഥം വരുന്ന വാക്കാണ് വിഷു. രാവും പകലും തുല്യമായി എത്തുന്ന ദിവസം. മേടമാസം ഒന്നാം തീയതിയായ ഇന്ന് മുതല്‍ പത്താമുദയം വരെ കാര്‍ഷികവൃത്തിക്ക് അനുയോജ്യമായ ദിവസമായാണ് പഴമക്കാര്‍ കണക്കാക്കി വന്നിരുന്നത്. ഉണക്കലരി തേങ്ങാപ്പാലില്‍ വേവിച്ച് വറ്റിച്ചുണ്ടാക്കുന്ന വിഷുക്കട്ടയും വിഷുപ്പുഴുക്കും, വിഷുക്കഞ്ഞിയുമൊക്കെയാണ് ഇന്നത്തെ പ്രധാന വിഭവങ്ങള്‍. ശബരിമലയിലും ആറന്‍മുളയിലും ഗുരുവായൂരിലും ഉള്‍പ്പടെ പ്രധാനക്ഷേത്രങ്ങളിലെല്ലാം വിഷുക്കണി ദര്‍ശനവും പ്രത്യേക പൂജകളും ഉണ്ടായി. വന്‍ ഭക്തജനത്തിരക്കാണ് ക്ഷേത്രങ്ങള്‍ അനുഭവപ്പെടുന്നത്.