വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മലപ്പുറം വളാഞ്ചേരിയിൽ മദ്രസാധ്യാപകൻ അറസ്റ്റിൽ

വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് മദ്രസാധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. മദ്രസാധ്യാപകനായ കുറ്റിപ്പുറം മദിരശ്ശേരി സ്വദേശി ഹബീബി(43)നെയാണ് വളാഞ്ചേരി എസ്‌.എച്.ഒ കമറുദ്ധീൻ വള്ളിക്കാടന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.വർഷങ്ങളായി ഇയാൾ വളാഞ്ചേരിയിലെ മദ്രസയിൽ അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു. ചൈൽഡ് ലൈനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. നിലവിൽ അഞ്ചോളം കുട്ടികളുടെ പരാതികളാണ് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും.

spot_img

Related news

വഖഫ് ഭേദഗതി നിയമത്തിനെതിരെ കരിപ്പൂര്‍ വിമാനത്താവള ഉപരോധം ഇന്ന്

കോഴിക്കോട്: മുസ്ലിം വംശഹത്യക്ക് കളമൊരുക്കുന്ന വഖഫ് ഭേദഗതി നിയമം പിന്‍വലിക്കുക എന്ന...

ലോണ്‍ എടുത്തത് 25 ലക്ഷം, ബാധ്യത 42 ലക്ഷമായി; വീട് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വയോധിക മരിച്ചു

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ വീട് ബാങ്ക് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വയോധിക...

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പോസ്റ്റ്‌മോര്‍ട്ടം ഇന്ന്, ശേഷം തുടര്‍ നടപടി

കൊച്ചി: പെരുമ്പാവൂര്‍ സ്വദേശിയായ യുവതി മലപ്പുറത്തെ വാടക വീട്ടില്‍ പ്രസവത്തിനിടെ മരിച്ച...

മലപ്പുറം മുസ്ലിം രാജ്യം എന്ന് പറയാന്‍ കഴിയില്ല; പ്രസംഗത്തില്‍ തിരുത്തലുമായി വെള്ളാപ്പള്ളി നടേശന്‍

മലപ്പുറം പ്രസംഗത്തില്‍ തിരുത്തലുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍....

മലപ്പുറം ജില്ലയ്‌ക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തില്‍ പൊലീസില്‍ പരാതി നല്‍കി പിഡിപി നേതാവ്

മലപ്പുറം ജില്ലയ്‌ക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തില്‍ പൊലീസില്‍ പരാതി. പിഡിപി എറണാകുളം...