‘എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമിയുമായി പാരമ്പര്യ ബന്ധം ഉള്ളത് ഇടതുപക്ഷത്തിന്’: പി.കെ കുഞ്ഞാലിക്കുട്ടി

എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമിയുമായി ആരോപണം ഉന്നയിക്കുമ്പോള്‍ ഇടതുപക്ഷം അവരുടെ അവസ്ഥ ആലോചിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ലീഗിനെതിരെ വിമര്‍ശനം ഇല്ലെങ്കിലെ അത്ഭുതം ഉണ്ടാകൂ. ആര്‍ക്കും ലീഗ് വര്‍ഗീയമെന്ന് പറയാനാകില്ല. ലീഗ് ഒരിക്കലും വര്‍ഗീയതയോട് സന്ധി ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് വന്ന കണക്ക് പ്രകാരം പലയിടത്തും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താണ്. എന്നാല്‍ വയനാട്ടിലും, പാലക്കാടും യുഡിഎഫിന് ലഭിച്ചത് വലിയ ഭൂരിപക്ഷവും. ലീഗിനും പാണക്കാട് തങ്ങള്‍ക്കും ഈ വിജയത്തില്‍ ഉള്ള പങ്ക് വലുതാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

എല്‍ഡിഎഫിനാണ് ചോര്‍ച്ച ഉണ്ടാകുന്നത്. കാര്‍ഡ് മാറ്റി കളിക്കുമ്പോള്‍ ഉണ്ടാക്കുന്ന ഫലം അവര്‍ ചിന്തിക്കുന്നില്ല. മന്ത്രി മണ്ഡലത്തിലെ പല ബൂത്തുകളിലും എല്‍ഡിഎഫ് ബിജെപിക്കും പിന്നില്‍ ആണെന്ന് പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് ഇടതുപക്ഷത്തിന്റേതാണ.് ചേലക്കരയുടെ അടിസ്ഥാനത്തില്‍ മാത്രം ഭരണവിരുദ്ധ വികാരം ഇല്ലെന്ന് പറയാനാകില്ല. ഭൂരിപക്ഷത്തിന് വലിയ കുറവുണ്ടായിയെന്നും അദ്ദേഹം പറഞ്ഞു.

മുനമ്പം വിഷയം പരിഹരിക്കാതെ നീണ്ടു പോയാല്‍ ഗുണം കിട്ടുക ഇടതുപക്ഷത്തിന് ആയിരിക്കില്ല, അത് ചിലപ്പോള്‍ സ്പര്‍ധയ്ക്ക് ഇടയാക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി വിശദമാക്കുകയുണ്ടായി.

spot_img

Related news

കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച: രാജകുടുംബത്തിന്റെ പൈതൃക ആഭരണങ്ങൾ കവർന്നു; നഷ്ടമായത് 2 കോടിയുടെ വജ്രവും സ്വർണ്ണവും!

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച. 2 കോടി മൂല്യമുള്ള സ്വർണാഭരണങ്ങൾ...

ജിം സന്തോഷ് വധക്കേസ് പ്രതിയെ പട്ടാപ്പകൽ വെട്ടിക്കൊന്നു

കൊല്ലം കരുനാഗപ്പള്ളിയിൽ ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടി...

നിയന്ത്രണം വിട്ട ബൈക്ക് മെട്രോ പില്ലറിലിടിച്ചു; കൊച്ചിയിൽ 24-കാരന് ദാരുണാന്ത്യം

കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് മെട്രോ തൂണിൽ ഇടിച്ചുണ്ടായ...

പ്ലസ് ടു വിദ്യാർത്ഥിക്ക് നേരെ പെൺകുട്ടിയുടെ നേതൃത്വത്തിൽ ക്രൂരമർദനം; നഗ്നനാക്കി കെട്ടിയിട്ട് പൊള്ളിച്ചു, അഞ്ച് പേർക്കെതിരെ കേസ്

കോഴിക്കോട്: പെണ്‍കുട്ടിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്‌നനാക്കി...