കടല വേവിക്കാന്‍ ഗ്യാസ് അടുപ്പില്‍ വെച്ച് കിടന്നുറങ്ങി; വിഷപ്പുക ശ്വസിച്ച യുവാക്കള്‍ക്ക് ദാരുണാന്ത്യം

നോയിഡയില്‍ ചോലെ ബട്ടൂര തയ്യാറാക്കാന്‍ തലേദിവസം രാത്രികടല ഗ്യാസ് അടുപ്പില്‍ വേവിക്കാന്‍വെച്ചു കിടന്നുറങ്ങിയ യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഉപേന്ദ്ര(22), ശിവം(23) എന്നിവരാണ് മരിച്ചത്. സെക്ടര്‍ 70-ലെ ബാസായ് ഗ്രാമത്തിലാണ് സംഭവം നടന്നത്.

യുവാക്കളെ മരണത്തിലേക്ക് നയിച്ചത് വിഷപ്പുക ശ്വസിച്ചതാണെന്ന് എ.സി.പി. രാജീവ് ഗുപ്ത പറഞ്ഞു. ഇരുവരും ചോലെ ബട്ടൂര, കുല്‍ച്ചെ എന്നിവ തയ്യാറാക്കിവില്‍ക്കുന്ന ഭക്ഷണശാല നടത്തിയിരുന്നു. സ്റ്റൗ നിര്‍ത്താന്‍ മറന്നുപോയതിനാല്‍ മുറിയാകെ പുകനിറഞ്ഞിരുന്നു.

മുറിയുടെ വാതില്‍ അടഞ്ഞുകിടന്നതിനാല്‍ അവിടുത്തെ ഓക്‌സിജന്റെ അളവും കുറഞ്ഞു. ഇത് മുറിക്കുള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് നിറയാന്‍ കാരണമായി. കടല വേവിക്കാനായി ഗ്യാസ് അടുപ്പില്‍വെച്ചശേഷം രണ്ടുപേരും സ്റ്റൗ നിര്‍ത്താന്‍ മറക്കുകയും കിടന്നുറങ്ങുകയും ചെയ്തതാണ് അപകടത്തിലേക്ക് നയിച്ചത്. മണിക്കൂറുകള്‍ കഴിഞ്ഞ് മുറിയില്‍നിന്നും പുകവരുന്നത് കണ്ട അയല്‍വാസികള്‍ വാതില്‍ തകര്‍ത്ത് അകത്തുകയറി യുവാക്കളെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

spot_img

Related news

കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ ഇനി മുതൽ കിട്ടില്ല; വിതരണം നിർത്തുന്നതായി നിർമാതാക്കൾ

കിങ്ഫിഷര്‍, ഹൈനകന്‍ ബിയറുകള്‍ തെലങ്കാനയില്‍ ഇനി കിട്ടില്ല. ഹൈദരാബാദ് അടക്കം തെലങ്കാനയിലാകെ...

പുതിയപദ്ധതിയുമായി കേന്ദ്രം; വാഹനാകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ, 1.5 ലക്ഷം രൂപ ലഭിക്കും

വാഹനാകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി...

രാജ്യത്ത് ഒരു എച്ച്എംപിവി കേസ് കൂടി; രോഗം സ്ഥിരീകരിച്ചത് ആറ് മാസം പ്രായമുള്ള കുഞ്ഞിന്‌

രാജ്യത്ത് ഒരു എച്ച്എംപിവി വൈറസ് ബാധ കൂടി റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍...

ദേശീയഗാനത്തിനു പകരം ‘തമിഴ് തായ് വാഴ്ത്ത്’; നിയമസഭയില്‍ നിന്നിറങ്ങിപ്പോയി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി

ചെന്നൈ: നിയമസഭയില്‍ ദേശീയ ഗാനത്തിനു പകരം 'തമിഴ് തായ് വാഴ്ത്ത്' ആലപിച്ചതിന്...