കിങ്ഫിഷർ, ഹൈനകൻ ബിയറുകൾ ഇനി മുതൽ കിട്ടില്ല; വിതരണം നിർത്തുന്നതായി നിർമാതാക്കൾ

കിങ്ഫിഷര്‍, ഹൈനകന്‍ ബിയറുകള്‍ തെലങ്കാനയില്‍ ഇനി കിട്ടില്ല. ഹൈദരാബാദ് അടക്കം തെലങ്കാനയിലാകെ ബിയര്‍ വിതരണം നിര്‍ത്തുന്നുവെന്ന് നിര്‍മാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ് അറിയിച്ചു. വര്‍ധിപ്പിച്ച നികുതിക്ക് അനുസരിച്ച് റീട്ടെയ്ല്‍ ബിയര്‍ വില ഉയര്‍ത്താന്‍ യുണൈറ്റഡ് ബ്രൂവറീസ് അനുമതി തേടിയിരുന്നു. എന്നാല്‍ തെലങ്കാന സര്‍ക്കാര്‍ വില കൂട്ടുന്നതിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് തീരുമാനം.

യുണൈറ്റഡ് ബ്രൂവറീസ് രാജ്യത്തെ ഏറ്റവും വലിയ ബിയര്‍ നിര്‍മാതാക്കളാണ്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ ബിയര്‍ വിറ്റഴിഞ്ഞ സംസ്ഥാനം തെലങ്കാനയാണ്. 33.1% വില കൂട്ടാനാണ് യുണൈറ്റഡ് ബ്രൂവറീസ് അനുമതി തേടിയതെന്നും, ഇത് അനുവദിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

spot_img

Related news

കടല വേവിക്കാന്‍ ഗ്യാസ് അടുപ്പില്‍ വെച്ച് കിടന്നുറങ്ങി; വിഷപ്പുക ശ്വസിച്ച യുവാക്കള്‍ക്ക് ദാരുണാന്ത്യം

നോയിഡയില്‍ ചോലെ ബട്ടൂര തയ്യാറാക്കാന്‍ തലേദിവസം രാത്രികടല ഗ്യാസ് അടുപ്പില്‍ വേവിക്കാന്‍വെച്ചു...

പുതിയപദ്ധതിയുമായി കേന്ദ്രം; വാഹനാകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ, 1.5 ലക്ഷം രൂപ ലഭിക്കും

വാഹനാകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി...

രാജ്യത്ത് ഒരു എച്ച്എംപിവി കേസ് കൂടി; രോഗം സ്ഥിരീകരിച്ചത് ആറ് മാസം പ്രായമുള്ള കുഞ്ഞിന്‌

രാജ്യത്ത് ഒരു എച്ച്എംപിവി വൈറസ് ബാധ കൂടി റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍...

ദേശീയഗാനത്തിനു പകരം ‘തമിഴ് തായ് വാഴ്ത്ത്’; നിയമസഭയില്‍ നിന്നിറങ്ങിപ്പോയി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി

ചെന്നൈ: നിയമസഭയില്‍ ദേശീയ ഗാനത്തിനു പകരം 'തമിഴ് തായ് വാഴ്ത്ത്' ആലപിച്ചതിന്...